Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡയാലിസിസ് ഉള്‍പ്പെടെ മംഗളൂരുവിലെ ആശുപത്രികളെ സമീപിക്കുന്ന രോഗികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കണമെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എ

കോവിഡ് -19 പ്രതിരോധ നടപടിയിലൂടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് യാത്രാ നിയന്ത്രണം News, Kasaragod, Kerala, MLA, Police, Treatment,
കാസര്‍കോട്:(www.kasargodvartha.com 26/03/2020) കോവിഡ് -19 പ്രതിരോധ നടപടിയിലൂടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഡയാലിസിസ് ചെയ്യേണ്ടവര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ ദുരിത മനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എം സി ഖമറുദ്ദീന്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മഞ്ചേശ്വരത്തെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ ഏറെയും മംഗളൂരുവിനെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്.

News, Kasaragod, Kerala, MLA, Police, Treatment,MC Khamaruddin on problems of patients


കാസര്‍കോട്ടെ ആശുപത്രികളില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതിലധികം ഡയാലിസിസ് രോഗികള്‍

ജില്ലയിലുണ്ട്. മംഗളൂരു അതിര്‍ത്തിയില്‍ ശക്തമായ പോലീസ് പരിശോധന നടത്തി ആളുകളെ തടയുക യാണ്. ഡയാലിസിസ് രോഗികള്‍ക്ക് കാസര്‍കോട്ട് തന്നെ മതിയായ സംവിധാന മൊരുക്കിയോ, കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് യാത്രാ ഇളവ് ചെയ്‌തോ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഖമറുദ്ദീന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Keywords: News, Kasaragod, Kerala, MLA, Police, Treatment,MC Khamaruddin on problems of patients