city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് അളവ് തൂക്ക നിയന്ത്രണ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; സാനിറ്റൈസര്‍, കുപ്പിവെള്ളം എന്നിവയ്ക്ക് അധിവവില ഈടാക്കിയതിന് കേസെടുത്തു

കാസര്‍കോട്:(www.kasargodvartha.com 26/03/2020) ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി തുറന്നു പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ അളവ്തൂക്ക നിയന്ത്രണ വിഭാഗം മിന്നല്‍ പരിശോധന നടത്തി. സാനിറ്റൈസര്‍, കുപ്പിവെള്ളം എന്നിവയ്ക്ക് അവശ്യസാധന വില നിയന്ത്രണ നിയമപ്രകാരം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കിയതിന് ഓരോ കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തു.

കാസര്‍കോട്ട് അളവ് തൂക്ക നിയന്ത്രണ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; സാനിറ്റൈസര്‍, കുപ്പിവെള്ളം എന്നിവയ്ക്ക് അധിവവില ഈടാക്കിയതിന് കേസെടുത്തു

പരിശോധനയില്‍ കാസര്‍കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ശ്രീനിവാസ പി, മഞ്ചേശ്വരം ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ശശികല കെ, മറ്റ് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ശ്രീജിത്, റോബര്‍ട്ട് പെര, മുസ്തഫ ടി.കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു.

കടകളില്‍ പച്ചക്കറികള്‍ വില്‍പനയ്ക്കായി കൂട്ടിയിട്ട സ്ഥലത്ത് ഉപഭോക്താവിന് വ്യക്തമായി കാണാന്‍ സാധിക്കുന്ന രീതിയില്‍ അതാത് പച്ചക്കറികളുടെ വില പ്രദര്‍ശിപ്പിക്കണെമന്ന് നിര്‍ദേശം നല്‍കി. പൊതുവിപണിയില്‍ അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി, പാല്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് തുടങ്ങിയവ തടയുന്നതിനുമായി ജില്ലയിലെ വിവിധ താലൂക്കുകളില്‍ ലീഗല്‍ മെട്രോളജി, റവന്യു, സിവില്‍സപ്ലൈ വകുപ്പ് എന്നിവയുടെ സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.

അധികവില ഈടാക്കിയാല്‍ പരാതി അറിയിക്കാം

സാനിറ്റട്ടറൈസര്‍, കുപ്പിവെള്ളം, സോപ്പ് മറ്റ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് എം ആര്‍ പിയെക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. കാസര്‍കോട് - 8281698130, മഞ്ചേശ്വരം- 9400064094, വെള്ളരിക്കുണ്ട്- 9400064093, കാഞ്ഞങ്ങാട്- 8281698131.

Keywords: News, Kasaragod, Kerala, Case, Legal metrology,Legal metrology department raid in Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL