city-gold-ad-for-blogger
Aster MIMS 10/10/2023

ഡോക്ടര്‍മാര്‍ക്കും രക്ഷയില്ല; പോലീസ് മര്‍ദനത്തില്‍ ശക്തമായ പ്രതിഷേധവുമായി കെ ജി എം ഒ എ

കാസര്‍കോട്: (www.kasargodvartha.com 26.03.2020) കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയിലേക്കും, ഡി എം ഒ ഓഫീസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും തടയുകയും മര്‍ദിക്കുകയും ചെയ്ത പോലീസില്‍ നടപടിയില്‍ കെ ജി എം ഒ എ പ്രതിഷേധിച്ചു.

ആശുപത്രിയില്‍ പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പോലീസുകാര്‍ കൊറൊണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസിലാകുന്നില്ല. ബദിയടുക്ക സി എച്ച് സിയിലെ ഡോ. അരവിന്ദനെ വ്യാഴാഴ്ച രാവിലെ വിദ്യാനഗര്‍ ബി സി റോഡില്‍ വെച്ച് പോലീസുകാര്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു. ഇത് തീര്‍ത്തും അപലനീയവും പ്രതിഷേധാര്‍ഹവുമാണ്.

കാസര്‍കോട്ട് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോര്‍ത്തുന്നതുമാണ്.
ഈ സംഭവത്തില്‍ ഉത്തരാവാദിയായ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു.


ഡോക്ടര്‍മാര്‍ക്കും രക്ഷയില്ല; പോലീസ് മര്‍ദനത്തില്‍ ശക്തമായ പ്രതിഷേധവുമായി കെ ജി എം ഒ എ

Keywords: Kasaragod, Kerala, news, Top-Headlines, Doctors, Attack, Police, KGMOA protested in Police attack
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL