കാസര്‍കോട് ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കണമെന്ന് കെ ജി എം ഒ എ
Mar 30, 2020, 17:24 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2020) കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഉണ്ടായ ചികിത്സാ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടു. പുതുതായി തുടങ്ങാന്‍ പോകുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഇത്തരം സൂപ്പര്‍ സ്പെഷ്യലിറ്റി ചികില്‍സ സൗകര്യങ്ങള്‍ ഒരുക്കണം. ഇവിടുത്തെ ജനങ്ങള്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് ഇപ്പോള്‍ ആശ്രയിക്കുന്നത് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെയാണ്. കാസര്‍കോട് ജില്ലയിലെ കൊവിഡ് 19 വ്യാപനത്തിന്റെ പേരില്‍ മംഗളൂരുവിലേക്കുള്ള റോഡുകള്‍ അടച്ചിടുകയും അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ ആംബുലന്‍സുകളെ തടയുകയും മടക്കി അയക്കുകയും ചെയ്തു. ഈ രീതിയില്‍ മടക്കി അയച്ച രണ്ട് രോഗികള്‍ ചികില്‍സ കിട്ടാതെ മരിച്ചുവെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇത് വളരെ വേദനാജകമാണെന്നും കെ ജി എം ഒ എ അറിയിച്ചു.
ഇപ്പോഴെങ്കിലും ജില്ലയിലെ ചികിത്സ രംഗത്തെ ഗുരുതരാവസ്ഥ മനസിലാക്കി ഇത് മെച്ചപ്പെടുത്താനുള അടിയന്തര ശ്രമം തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി ജന പ്രതിനിധികളും രാഷ്ടീയ നേതാക്കളും പൊതു സമൂഹവും മാധ്യമങ്ങളും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പോലെ കൂടുതല്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ട് കൊവിഡുമായി മല്ലിടുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെട്ടുത്തണം. അടിയന്തിര കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളും ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സ്ഥാപിക്കണം. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട എല്ലാവരുടെയും അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, COVID-19, District, hospital, Medical College, Mangalore, Road, Patient's, Treatment, KGMOA demands to Open Super specialty hospital in Kasaragod