Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഴുവന്‍ പള്ളികളും അടയ്ക്കാന്‍ കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ തീരുമാനം; പള്ളികളില്‍ ബാങ്കൊലികള്‍ മാത്രം, മാര്‍ച്ച് ഒന്നിന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ബന്ധപ്പെട്ട മഹല്ലുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

കോവിഡ് -19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും Kasaragod, Kerala, news, Top-Headlines, Trending, COVID-19, Kasaragod Samyuktha Jamaath decided to close all masjid
കാസര്‍കോട്: (www.kasargodvartha.com 21.03.2020) കോവിഡ് -19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത്  യോഗം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച നിരോധനവുമായി പൂര്‍ണമായി സഹകരിക്കാനും യോഗം തീരുമാനിച്ചു.

കൊറോണയുടെ അതിവേഗതയിലുള്ള വ്യാപനം തടയുന്നതിന് വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ച്ച് ഒന്നിന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ബന്ധപ്പെട്ട മഹല്ലുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് സംയുക്ത ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ അറിയിക്കണമെന്നും ഭാരവാഹികള്‍ നിര്‍ദേശിച്ചു.

അതേസമയം സംയുക്തജമാഅത്തിന് കീഴിലുളള എല്ലാ പള്ളികളും ഒരറിയിപ്പുണ്ടാകുന്നതു വരെ അടയ്ക്കാന്‍ യോഗം തീരുമാനിച്ചു. പള്ളികളില്‍ ബാങ്കൊലി മാത്രമേ ഉണ്ടാവൂ. എല്ലാവരും വീട്ടില്‍ നിന്ന് നമസ്‌ക്കരിക്കാനും യോഗം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ടി ഇ അബ്ദുല്ല, എന്‍ എ അബൂബക്കര്‍ ഹാജി, ശംസുദ്ദീന്‍ ഹാജി ബായിക്കര, കെ ബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്ള സംബന്ധിച്ചു.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Kasaragod Samyuktha Jamaath decided to close all masjid
  < !- START disable copy paste -->