city-gold-ad-for-blogger
Aster MIMS 10/10/2023

കാര്യത്തിന്റെ ഗൗരവം ഇപ്പോഴും പിടികിട്ടാതെ കാസര്‍കോട്ടെ കൊറോണ രോഗി; ഒന്നും വിട്ടുപറയുന്നില്ല, മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായും സംശയം

കാസര്‍കോട്: (www.kasargodvartha.com 21.03.2020) കാര്യത്തിന്റെ ഗൗരവം ഇപ്പോഴും പിടികിട്ടാതെ കാസര്‍കോട്ടെ കൊറോണ രോഗി. ഇയാള്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറാകുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇയാള്‍ മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായും സംശയമുയര്‍ന്നു. പല തവണ ചോദ്യം ചെയ്തിട്ടും എല്ലാ കാര്യങ്ങളും വിട്ടുപറയാന്‍ ഇയാള്‍ തയ്യാറാകുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഇയാള്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ചതായും പലരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയൊക്കെ കണക്കെടുത്ത് എങ്ങനെ നിരീക്ഷണത്തിലാക്കുമെന്ന ചോദ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും.

ഏകദേശം മുവായിരത്തോളം പേരുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പെട്ടതായാണ് പ്രാഥമിക കണക്ക്. ഇയാള്‍ കണ്ണൂരിലുമെത്തിയതായി വിവരം പുറത്തുവന്നിട്ടുണ്ട്. തളിപ്പറമ്പിലെ ഒരു മരണവീട്ടില്‍ ഇദ്ദേഹം എത്തിയതായാണ് സൂചന. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.

കാര്യത്തിന്റെ ഗൗരവം ഇപ്പോഴും പിടികിട്ടാതെ കാസര്‍കോട്ടെ കൊറോണ രോഗി; ഒന്നും വിട്ടുപറയുന്നില്ല, മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായും സംശയം


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Kasaragod corona patient donates blood?
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL