city-gold-ad-for-blogger
Aster MIMS 10/10/2023

മിണ്ടാപ്രാണികള്‍ക്കും ഭക്ഷണം വിളമ്പി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.03.2020) മിണ്ടാപ്രാണികള്‍ക്കും ഭക്ഷണം വിളമ്പി കാഞ്ഞങ്ങാട് നഗരസഭ. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം വന്നയുടനെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കിയ നഗരസഭ ഞായറാഴ്ച നായകള്‍ക്കൊപ്പം കാക്കകള്‍ക്കും ഭക്ഷണം നല്‍കി. ശനിയാഴ്ച നെയ്‌ച്ചോറും ചിക്കന്‍ കറിയും നല്‍കിയപ്പോള്‍ സന്തോഷത്തോടെ വന്ന് ഭക്ഷണം കഴിച്ച തെരുവ് നായക്കള്‍ പക്ഷേ ഞായറാഴ്ച സാമ്പാറും ചോറും നല്‍കിയപ്പോള്‍ അത്ര ഇഷ്ടമില്ലാത്ത രീതിയില്‍ മുഖം തിരിക്കുന്ന കാഴ്ചയാണ് കണാന്‍ സാധിച്ചത്.
മിണ്ടാപ്രാണികള്‍ക്കും ഭക്ഷണം വിളമ്പി കാഞ്ഞങ്ങാട് നഗരസഭ
എന്നാല്‍ ഭക്ഷണം കണ്ടയുടനെ ഉച്ചത്തില്‍ കരഞ്ഞ് കൊതിയോടെ കാക്കകള്‍ ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കാണാന്‍ സാധിച്ചത്. വരും ദിവസങ്ങളിലും തെരുവ് നായകള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കാന്‍ തയ്യാറാണെന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍, എം എം നാരായണന്‍ കൗണ്‍സിലറും ചെയര്‍മാന്റെ കൂടെ ഭക്ഷണം നല്‍കി.


Keywords:  Kanhangad, Kasaragod, Kerala, News, Food, Government, Dog, Animal, Birds, Chicken, Rice, Railway station, Kanhangad municipality supplied food for animals and birds

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL