city-gold-ad-for-blogger
Aster MIMS 10/10/2023

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 27.03.2020) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. തളങ്കര പട്ടേല്‍ റോഡിലെ എ എച്ച് അഹ് മദ് മുസ്ലിയാരുടെ ഭാര്യ അസ്മ (75)യാണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് കാറഡുക്കയില്‍ വെച്ചാണ് അപകടമുണ്ടായത്. മുള്ളേരിയയ്ക്ക് സമീപത്തെ കുടുംബ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ജീപ്പ് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ മകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

മക്കള്‍: റംല, സുഹറ, സുമയ്യ, നസീറ. മരുമക്കള്‍: ബഷീര്‍ തളിപ്പറമ്പ് (വ്യാപാരി), അബ്ദുല്ല തെരുവത്ത്, അബ്ദുല്‍ ഖാദര്‍ ചെങ്കള, മുഹമ്മദ് കുഞ്ഞി പള്ളിക്കര (ദുബൈ), സഹോദരങ്ങള്‍: എം എസ് അബ്ദുല്‍ ഖാദര്‍, എം എസ് അബൂബക്കര്‍, എം എസ് അബ്ദുല്‍ സത്താര്‍, ആഇശ, ബീഫാത്വിമ, ഉമ്മാലിമ്മ, നഫീസ, പരേതരായ അബ്ദുല്ല, മഹ് മൂദ്. മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kasaragod, Kerala, News, House-wife, Death, Accident, House wife died after accident injury

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL