മംഗളൂരുവില്‍ 4 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; 70 വയസുള്ള സ്ത്രീയടക്കം നാലു പേരും കാസര്‍കോട് സ്വദേശികള്‍
Mar 24, 2020, 22:11 IST
മംഗളൂരു: (www.kasargodvartha.com 23.03.2020) മംഗളൂരുവില്‍ നാലു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ച നാലു പേരും കാസര്‍കോട് സ്വദേശികളാണ്. മൂന്നു പേര് മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലും ഒരാള്‍ കെ എം സി ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസം ഭട്ക്കല്‍ സ്വദേശിയായ 22കാരനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്നു പേര്‍ക്കും മറ്റൊരു സ്ത്രീക്കും കൊറോണ സ്ഥിരീകരിച്ചത്.
മാര്‍ച്ച് 20 ന് വൈകിട്ട് 5.30ന് ദുബയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവില്‍ ഇറങ്ങിയ 32കാരന്, മാര്‍ച്ച് 19ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ 47കാരന്, മാര്‍ച്ച് 20ന് വൈകിട്ട് 5.30ന് ദുബൈയില്‍ നിന്നുള്ള സ്പൈസ് ജെറ്റില്‍ എത്തിയ 23 വയസുകാരന് എന്നിവര്‍ക്കും, മാര്‍ച്ച് ഒമ്പതിന് സൗദിയില്‍ നിന്നും കരിപ്പൂരിലെത്തിയ 70 കാരിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതില്‍ പുരുഷന്മാരായ മൂന്നു പേരും രോഗലക്ഷണം കണ്ട് വിമാനത്താവളത്തില്‍ നിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റിയവരാണ്. 70 കാരിയായ സ്ത്രീ മാര്‍ച്ച് 20നാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ചത്.
Also Read:
മംഗളൂരുവില്‍ ആദ്യ കൊറോണ; സ്ഥിരീകരിച്ചത് 22കാരനില്‍
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Mangalore, National, Four more test positive for coronavirus in Mangaluru, count rises to five
< !- START disable copy paste -->