city-gold-ad-for-blogger
Aster MIMS 10/10/2023

പള്ളിക്കര പഞ്ചായത്തില്‍ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പഞ്ചായത്തിന്റെ കരുതല്‍

കാസര്‍കോട്:(www.kasargodvartha.com 26/03/2020) കോവിഡ് 19 ന് എതിരെ ജാഗ്രതയോടെ നാടും നഗരവും വീടുകളില്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് നേതൃത്വം നല്‍കുകയാണ് പള്ളിക്കര ഗ്രാമ പഞ്ചായത്ത്. ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സാമഗ്രികള്‍ വിതരണം ചെയ്തു തുടങ്ങി. അരി, പയര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് പഞ്ചായത്ത് നല്‍കി വരുന്നത്.


പള്ളിക്കര പഞ്ചായത്തില്‍ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പഞ്ചായത്തിന്റെ കരുതല്‍


ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പഞ്ചായത്തിന്റെ കരുതല്‍


പഞ്ചായത്ത് പരിധിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കി തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന് തൊഴില്‍ ചെയ്തു വന്നിരുന്ന നൂറിലധികം തൊഴിലാളികളാണ് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളത്. ഇവര്‍ താമസിച്ചുവരുന്ന ക്വാര്‍ട്ടേഴ്സുകളില്‍ അരിയും പയറും മറ്റ് അവശ്യ വസ്തുക്കളുമാണ് വിതരണം ചെയ്തത്. സന്നദ്ധ പ്രവര്‍ത്തകരുടേയും ക്ലബ്ബ് പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അങ്കണവാടികളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വീടുകളിലേക്കും
അങ്കണവാടി വര്‍ക്കര്‍മാര്‍ പോഷക ഭക്ഷ്യ സാമഗ്രികള്‍ വീടുകളിലെത്തിക്കുന്നുണ്ട്. അങ്കണവാടികളിലെത്തി സാധനങ്ങള്‍ കൈപ്പറ്റിയിരുന്ന വീട്ടമ്മമാര്‍ക്ക് ആണ് ഇതിനായുള്ള സൗകര്യവും ഒരുക്കിയത്. പഞ്ചായത്ത് പരിധിയില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര.

Keywords: News, Kasaragod, Kerala, Food, Panchayath, Trending, Food kit,Food kit distribution started in Pallikkara Gram Panchayat

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL