City Gold
news portal
» » » » » » » » » » സന്നദ്ധ പ്രവര്‍ത്തനം വേണ്ടെന്ന് പറഞ്ഞ കാസര്‍കോട് കലക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ച് ഡി വൈ എഫ് ഐ നേതാക്കള്‍;'പണിയില്ലാതെ പട്ടിണിയിലായ കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഞങ്ങള്‍ ഭക്ഷ്യസാധനങ്ങള്‍ കൊടുത്തിരിക്കും, അതിനാരുടെയും ചീട്ടും കാര്‍ഡും വേണ്ട', ഒരു സര്‍ക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഓര്‍മപ്പെടുത്തലും

കാസര്‍കോട്:  (www.kasargodvartha.com 26.03.2020) സന്നദ്ധ പ്രവര്‍ത്തനം വേണ്ടെന്ന് പറഞ്ഞ കാസര്‍കോട് കലക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ച് ഡി വൈ എഫ് ഐ നേതാക്കള്‍. 'പണിയില്ലാതെ പട്ടിണിയിലായ കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഞങ്ങള്‍ ഭക്ഷ്യസാധനങ്ങള്‍ കൊടുത്തിരിക്കുമെന്നും അതിനാരുടെയും ചീട്ടും കാര്‍ഡും വേണ്ടെന്നും നേതാക്കള്‍ ഫേസ്ബുക്കിലൂടെ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സന്നദ്ധ പ്രവര്‍ത്തനം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അനുമതി ഇല്ലാതെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും കലക്ടര്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കലക്ടര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ഡി വൈ എഫ് ഐ നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നത്. ഇതുസംബന്ധിച്ച് വലിയ ചര്‍ച്ച തന്നെ സോഷ്യല്‍ മീഡിയയില്‍ നടന്നുവരികയാണ.്

ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാസര്‍കോട് 144 പ്രഖ്യാപിച്ചതിന്റെ ഭാഗമായി ആരെങ്കിലും ദുരിതം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സഹായമായി എല്ലാ മുന്‍കരുതലുകളും സീകരിച്ച് ഞങ്ങള്‍ ഉണ്ടാവും അതിനു ഒരു ഉദ്യോഗസ്ഥന്റെ കാര്‍ഡും ചിട്ടും ഞങ്ങള്‍ക്ക് വേണ്ട .അത് ബൈക്കില്‍ കൊണ്ടുപോവേണ്ടതാണേല്‍ ബൈക്കില്‍ കാറിലാണേല്‍ കാറില്‍ പോയിരിക്കും ഞങ്ങള്‍. ഈ നാട്ടിലെ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്ന യുവജന സംഘടനയാണ്. കൊടി കളര്‍ ജാതി മതം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത് ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയാണ്.

അനില്‍ ചെന്നിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സന്നദ്ധ പ്രവര്‍ത്തകര്‍ മാത്രമാണ് എന്തെങ്കിലും ഇത് വരെ ചെയ്തത്. പണിയൊക്കെ ചെയ്ത് തീര്‍ന്ന് കഴിഞ്ഞപ്പോള്‍ അവര്‍ പുറത്ത്.ഒരു സര്‍ക്കാറിന് ഒറ്റയ്ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അയാളെ ആരെങ്കിലും ഒന്ന് പറഞ്ഞ് മനസിലാക്കി കൊടുക്ക്. ഡി വൈ എഫ് ഐ ക്ക് ഒരു പാസിന്റയും ആവശ്യമില്ല . ഹോം കെയറും. ഹാന്‍ഡ് വാഷ് കോര്‍ണറും, മാസ്‌ക്കും, സാനിറ്ററൈസര്‍ ഉണ്ടാക്കിയതും, തെരുവില്‍ ആട്ടിയോടിച്ചവര്‍ക്ക് ഭക്ഷണം നല്‍കിയതും. സന്നദ്ധ പ്രവര്‍ത്തനം തന്നെയാണ് .നിപ്പവന്നപ്പോഴും പ്രളയം വന്നപ്പോഴും ഒരു പാസും കീഴയിലിട്ട് ഞങ്ങള്‍ നടന്നിട്ടുമില്ല .ബൈക്കില്‍ ഭക്ഷണം കൊണ്ട് കൊടുക്കുന്നതാണ് സന്നദ്ധ പ്രവര്‍ത്തനമെങ്കില്‍ അയാളോട് ഒന്നും പറയാന്‍ നിക്കണ്ട. വിട്ടേക്ക് കൂടുതല്‍ പറഞ്ഞ് വഷളാക്കാനുള്ള സമയമല്ലിത്.

സി ജെ സജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ് ബ്യൂറോക്രാറ്റിക് ഫാന്റസി എന്ന് തോന്നിയിട്ടുണ്ട് .നയപരമായ തീരുമാനങ്ങള്‍ എടുക്കാനും, അത് നടപ്പിലാക്കാന്‍ ആവശ്യമായ നിലയില്‍ എക്‌സിക്യൂട്ടീവിനെ ശരിയായി നയിക്കാനും നിയന്ത്രിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുന്ന ഇച്ഛാ ശക്തിയുള്ള ഭരണനേതൃത്വം ഉള്ളപ്പോള്‍ മാത്രമേ നമ്മുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് പോയിട്ടുള്ളൂ. നമ്മള്‍ ഫാന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കുന്ന പല ഉദ്യോഗസ്ഥരേക്കാളും മികവാര്‍ന്നവര്‍, രാജ്യത്തിന്റെ പല ഭാഗത്തുമുണ്ട്. പക്ഷേ, അവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും അവര്‍ക്ക് കഴിയാതെ പോകുന്നത്, രാഷ്ട്രീയ- ഭരണനേതൃത്വം പരാജയമായതു കൊണ്ട് തന്നെയാണ്. കൊറോണ പ്രതിരോധത്തില്‍, കേരളമാകെ, ജാഗ്രതയോടെ മുന്നോട്ട് പോകുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാലാണ്. അതില്‍ ഒരു ചരടില്‍ കോര്‍ത്തതുപോലെ, രാപ്പകല്‍ വിശ്രമം ഇല്ലാതെ, ജീവന്‍ പോലും പണയപ്പെടുത്തി, സമര്‍പ്പിതമായി ഇടപെടുന്ന നിരവധി ആരോഗ്യപ്രവര്‍ത്തകരും, പോലീസുകാരും മറ്റു ഉദ്യോഗസ്ഥരുമുണ്ട്.തദ്ദേശ ഭരണ സ്ഥാപനങ്ങളുണ്ട്, പൊതുപ്രവര്‍ത്തകരുണ്ട്, ജനപ്രതിനിധികളുണ്ട്. നിരവധി സന്നദ്ധ പ്രവര്‍ത്തകരുണ്ട്.കര്‍മ്മ നിരതരായ യുവതയുണ്ട്. ചാനലുകളിലും സോഷ്യല്‍ മീഡിയയിലും കാണാത്ത, നമുക്ക് പേര് പോലും അറിയാത്ത, നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥ സേവകര്‍. ഈ മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും. അത് എല്ലാവരുടെയും വിജയമായിരിക്കും. ആ മഹാവിജയം ഏതെങ്കിലും ഒന്നോ രണ്ടോ വകുപ്പ് മേധാവികളുടേതായി, ചുരുക്കാന്‍ ഫാന്‍സുകാര്‍ ശ്രമിക്കരുത്. അവരുടെ നേതൃപരമായ മികവും വിജയത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ടാകാം. ഒറ്റക്കെട്ടായി, നമുക്ക് ഇനിയും കുറെയേറെ, മുന്നോട്ടു പോകാനുണ്ട്. നമ്മള്‍ ഇപ്പോഴും അപകടമേഖലയില്‍ തന്നെയാണ്.Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Social-Media, District Collector, DYFI leaders against Kasaragod Collector
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date