City Gold
news portal
» » » » » » » » » » » » » » ലോക്ക് ഡൗണിന്റെ "കർണാടക മോഡൽ", അന്തർ സംസ്ഥാന പാത മണ്ണിട്ട് അടച്ചുപൂട്ടി കർണാടക പോലീസ്, ദേലംപാടി ഒറ്റപ്പെട്ടു, നടപടിയെടുക്കാൻ കലക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് എം എൽ എ

ദേലംപാടി: (www.kasargodvartha.com 26.032020) കൊറോണ ലോക്ക് ഡൗണിന്റെ ഭാഗമായി ഗാളീമുഖയിൽ അന്തർ സംസ്ഥാനപാത മണ്ണിട്ട് അടച്ചുപൂട്ടിയ കർണാടകം പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നടപടിയിൽ ഇടപെട്ട് ജനപ്രതിനിധികൾ. ദേലംപാടി പഞ്ചായത്തിനെ ആകെ ഒറ്റപ്പെടുത്തുന്ന തരത്തിൽ അന്തർ സംസ്ഥാന റോഡ് മണ്ണിട്ട് തടസ്സപ്പെടുത്തിയ നടപടി സംസ്ഥാന സംസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നു കെ കുഞ്ഞിരാമൻ എം എൽ എ അറിയിച്ചു.  വിഷയം ദക്ഷിണ കന്നഡ ഡെപ്യുട്ടി കമ്മീഷണറെ അറിയിച്ചിട്ടുണ്ടെന്നും പ്രശനം ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും കെ കുഞ്ഞിരാമൻ എംഎൽഎ  'കാസർകോട് വാർത്തയോട്'  പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ കാസർകോട് കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഗാളീമുഖയിൽ അതിർത്തി പ്രദേശത്ത് കർണാടക പോലീസ് അന്തർസംസ്ഥാന പാത മണ്ണിട്ട് അടച്ചുപൂട്ടിയത്. നേരത്തെ സ്ഥാപിച്ച ബാരിക്കേഡ് എടുത്തുമാറ്റിയ ശേഷമാണ് മണ്ണിട്ട് റോഡ് ഗതാഗതം തടസപ്പെടുത്തിയത്. ഇതോടെ ഗാളീമുഖം, പള്ളങ്കോട്, കൊട്ടിയാടി, അടൂർ, പരപ്പ, ദേലംപാടി എന്നിവിടങ്ങളിലെ ജനങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. ചൊവ്വാഴ്ച ബാരിക്കേഡ് വെച്ച് ഗതാഗതത്തിനു താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി റോഡ് മണ്ണിട്ട് അടച്ചുപൂട്ടിയത്.


Delampady road

മേഖലയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് കാരനാടകത്തിലെ ഈശ്വരാംനഗലം ടൗണിനെയാണ്. നിത്യോപയോഗ സാധനങ്ങൾക്കും മ്രുന്നിനും കൂടാതെ വിദ്യാഭ്യാസത്തിനും വരെ ഈ കൊച്ചു ടൗണിനെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. അങ്ങനെയുള്ള ഈ നാട്ടിലെ എല്ലാ റോഡുകളും അടച്ചു പൂട്ടിയത് കാരണം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ ഭാഗങ്ങളിലുള്ളവർക്ക് പുറത്തിറങ്ങണമെങ്കിൽ കർണാടകവുമായി ബന്ധമുള്ള റോഡിൽ കൂടി മാത്രമേ വഴിയുള്ളു. ഈ റോഡുകൾ മൊത്തം മണ്ണിട്ട് അടച്ചുപൂട്ടിയ സ്ഥിതിക്ക് അവശ്യസാധനങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാതെ സ്ഥിതിയാണ്. കുമ്പോട്, നൂജിബെട്ടു, മഡ്ഡ്യദ മജൽ, മയ്യളം, മുന്ചിപദവ്, പന്ചോടി റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്. അടിയന്തിര പ്രാധാന്യത്തോടെ മണ്ണ് നീക്കി ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്ര നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആശുപതികളിൽ പോകാൻ പോലും ആളുകൾ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. മണ്ണിട്ട് റോഡ് അടച്ച നടപടി ക്രൂരമാണെന്നും ഇവ നീക്കാൻ ആവശ്യമായ നിർദ്ദേശം ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എസ് എസ് എഫ് ദേലംപാടി സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.

Summary: delampady road closed

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date