city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് 19 :കാസര്‍കോടിന് ബുധനാഴ്ച നിര്‍ണായക ദിവസം, സാമൂഹിക വ്യാപനം ഉണ്ടോ എന്ന് ഇന്നറിയാം: കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 25.03.2020) കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോടിന് ബുധനാഴ്ച നിര്‍ണായക ദിവസമാണെന്നും സാമൂഹിക വ്യാപനം ഉണ്ടോ എന്ന് ഇന്നറിയാമെന്നും കലക്ടര്‍ ഡോ. ഡി. സജിത് ബാബു മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ബുധനാഴ്ച മാത്രം പരിശോധനക്ക് അയച്ചത് 75 സാമ്പിളുകളാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയമിച്ചു. സന്നദ്ധ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുമതി ഇല്ലാതെ നടത്തരുത്. രോഗികളെ ഇനി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മംഗളുരു പാത അടച്ചത് കൊണ്ടാണ് തീരുമാനം. തെരുവില്‍ അനാവശ്യമായി ആളുകളെ കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്നും കലക്ടര്‍ വ്യക്തമാക്കി.

രണ്ടാമത്തെ രോഗിയിൽ നിന്നും 20 മിനുട്ടു കൊണ്ടാണ് മറ്റൊരാൾക്ക് രോഗം പടർന്നത്. കാസർകോട്ട് അടിയന്തിരമായി ഏഴ് വെൻഡിലേഷൻ സൗകര്യം ഏർപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. വുഹാനില്‍ നിന്നെത്തി കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് മാത്രമാണ് രോഗം പൂർണ്ണമായും ഭേദപ്പെട്ടത്. മറ്റുള്ളവരുടെ മൂന്ന് ഫലം കൂടി ലഭിക്കാനുണ്ട്.

കോവിഡ് 19 :കാസര്‍കോടിന് ബുധനാഴ്ച നിര്‍ണായക ദിവസം, സാമൂഹിക വ്യാപനം ഉണ്ടോ എന്ന് ഇന്നറിയാം: കലക്ടര്‍


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, District Collector, Covid-19: Wednesday is crucial day for Kasaragod: Says by Collector
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL