കോവിഡ്-19: വ്യാജപ്രചരണം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 25.03.2020) കോവിഡ്-19 സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. ഗോളിയടുക്കയില്‍ ജോലി ചെയ്യുന്ന കെ എസ് മുഹമ്മദ് അഷ്‌റഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. കോവിഡ്- 19 പോസിറ്റീവായ രോഗിയുടെ സാമ്പിള്‍ നെഗറ്റീവാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ശബ്ദസന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.

സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിവരം ലഭിച്ചതോടെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: One arrested for spreading fake message through Whatsapp
  < !- START disable copy paste -->   
Previous Post Next Post