city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡില്‍ ഞെട്ടിത്തരിച്ച് കാസര്‍കോട്; രോഗികളുടെ എണ്ണം 8 ആയി, കടുത്ത നിയന്ത്രണമെന്ന് മുഖ്യമന്ത്രി, ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും അടച്ചിടും, കടകള്‍ രാവിലെ 11 മണി മുതല്‍ 5 മണി വരെ മാത്രമേ തുറക്കാവൂ

കാസര്‍കോട്: (www.kasargodvartha.com 20.03.2020) കോവിഡില്‍ ഞെട്ടിത്തരിച്ച് കാസര്‍കോട്ട്. രോഗികളുടെ എണ്ണം എട്ട് ആയി. വെള്ളിയാഴ്ച മാത്രം ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കടുത്ത നിയന്ത്രണം ഏര്‍പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഇടപെടല്‍ വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

11ന് കരിപ്പൂരിലിറങ്ങിയ അയാള്‍ അന്ന് അവിടെ തങ്ങുകയും പിറ്റേ ദിവസം കോഴിക്കോട് എത്തുകയും അവിടെ നിന്നും ട്രെയിനില്‍ കാസര്‍കോട് എത്തുകയും ചെയ്തു. ഇതിനു ശേഷം വിവാഹ ചടങ്ങിലും, ക്ലബിലും ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തു. വീട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ആതിഥേയം ഏറ്റെടുത്തതും ഇയാളായിരുന്നു. അതുകൊണ്ടു തന്നെ കാസര്‍കോട്ടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും ഒരാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മണി മുതല്‍ അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലബുകളും തുറക്കാതെ അടച്ചിടണം.

കോവിഡില്‍ ഞെട്ടിത്തരിച്ച് കാസര്‍കോട്; രോഗികളുടെ എണ്ണം 8 ആയി, കടുത്ത നിയന്ത്രണമെന്ന് മുഖ്യമന്ത്രി, ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും അടച്ചിടും, കടകള്‍ രാവിലെ 11 മണി മുതല്‍ 5 മണി വരെ മാത്രമേ തുറക്കാവൂ


Keywords: Kasaragod, Kerala, news, COVID-19, Trending, Top-Headlines, Covid-19; Kasaragod Shocked
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL