City Gold
news portal
» » » » » » » » » കോവിഡ്-19: കാസര്‍കോട്ട് അടിയന്തിരമായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്ന് ദുബൈ കെ എം സി സി

ദുബൈ: (www.kasargodvartha.com 26.03.2020) കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ട് അടിയന്തിരമായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തമെന്ന് ദുബൈ കെ എം സി സി യോഗം ആവശ്യപ്പെട്ടു. കേരള സര്‍ക്കാരും കാസര്‍തജില്ലാ ഭരണകൂടവും ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ നാട്ടിലുള്ള ആളുകളുമായി സമ്പര്‍ക്കം ഒഴിവാക്കാമായിരുന്നു. സംസ്ഥാനത്ത ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ച ഒരു ജില്ല എന്ന നിലയിലും അനുദിനം രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്ന ജില്ല എന്ന നിലയിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണം.

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് നഗരസഭാ കുടുബശ്രീയുമായി സഹകരിച്ച് സൗജന്യമായി ഫേസ് മാസ്‌കുകള്‍ നല്‍കുമെന്നും ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അറിയിച്ചു.

ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള രോഗികള്‍ക്കു മതിയായ  പരിചരണം ലഭിക്കുന്നില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ പോലും ചൂണ്ടിക്കാണിക്കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെ അനാസ്ഥയാണെന്ന് യോഗം വിലയിരുത്തി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഒരു പ്രതേക സംഘം എത്രയും പെട്ടെന്ന് ജില്ല സന്ദര്‍ശിച്ചു ആവശ്യമായ നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും യോഗം ചൂണ്ടി കാട്ടി.

ആക്ടിംഗ് പ്രസിഡന്റ് ശിഹാബ് നായന്മാര്‍മൂല, സര്‍ഫറാസ് റഹ് മാന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ്, പ്രസിഡന്റ് ഹാരിസ് ബ്രദേര്‍സ്, വൈസ് പ്രസിഡന്റ് ഹസന്‍കുട്ടി പതിക്കുന്നില്‍, സിനാന്‍ തൊട്ടാന്‍, തല്‍ഹത്ത് തളങ്കര, ഹനീഫ്  ചേരങ്കൈ, സുഹൈര്‍ യഹ് യ, സെക്രട്ടറിമാരായ ബഷീര്‍ ചേരങ്കൈ, കാമില്‍ ബങ്കോട്, അബ്ദുല്ല നെസ്റ്റര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ഷരീഫ് തുരുത്തി, മിര്‍ഷാദ് പൂരണം, കമ്മിറ്റി അംഗങ്ങളായ നവാസ് തുരുത്തി, ഹനിഫ് അണങ്കൂര്‍, ജാഫര്‍ കുന്നില്‍, ഖാദര്‍ ബാങ്കോട്, റഊഫ് മീലാദ്, ഹാഷിഖ് പള്ളം, മുഹമ്മദ് അലി ബാജി, സലീം കൊര്‍ക്കോട്, ഷമ്മില്‍ കൊര്‍ക്കോട്, സുഹൈല്‍ പടിഞ്ഞാര്‍, ഇഖ്ബാല്‍ കെ പി, മുഹമ്മദ് ഖാസിയാറകം, അബൂബക്കര്‍ ചേരങ്കൈ, സാജിദ് സൈലര്‍, നൂറുദ്ദീന്‍ അടുക്കത്ത്ബയല്‍, ഷജീദ് ഒ എ, അഹ് മദ് റിജാസ് എന്നിവര്‍ സംബന്ധിച്ചു.Keywords: Kasaragod, Gulf, news, Top-Headlines, Trending, COVID-19, KMCC, Covid-19: Dubai KMCC demands to available more facilities in Kasaragod
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date