Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ്-19: പോലീസിന്റെ നിര്‍ദേശം ലംഘിച്ച് ജുമുഅ നിസ്‌കാരം നടത്തിയ പള്ളി ഇമാമും പള്ളികമ്മിറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊറോണ പടരുന്ന സാഹചര്യത്തില്‍ പോലീസിന്റെ നിര്‍ദേശം ലംഘിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നടത്തിയ നീലേശ്വരം ടൗണ്‍ ജുമാമസ്ജിദ് Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: Case against Masjid imam and office bearers for conducting Jumua namaz
നീലേശ്വരം: (www.kasargodvartha.com 20.03.2020) കൊറോണ പടരുന്ന സാഹചര്യത്തില്‍ പോലീസിന്റെ നിര്‍ദേശം ലംഘിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നടത്തിയ നീലേശ്വരം ടൗണ്‍ ജുമാമസ്ജിദ് ഇമാമും പള്ളികമ്മിറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളി ഇമാമിനെ കൂടാതെ പള്ളിക്കമ്മിറ്റി പ്രസിഡണ്ട് സുബൈര്‍ ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, ട്രഷറര്‍ ഹംസ ഹാജി, മുന്‍ കൗണ്‍സിലര്‍ ഇ ഷജീര്‍ എന്നിവര്‍ക്കും മറ്റു 200 പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിയില്‍ ജുമുഅ നടത്തരുതെന്ന് പോലീസ് രാവിലെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും പള്ളി കമ്മിറ്റി ഭാരവഹികള്‍ക്കും ഇമാമിനും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഉച്ചയോടെ പള്ളിയില്‍ നിരവധി പേര്‍ കൂടിയിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് സബ് കലക്ടര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സബ്കലക്ടറുടെ നിര്‍ദേശപ്രകാരം പോലീസെത്തി പരിശോധിച്ചപ്പോഴാണ് ജുമുഅ നടക്കുന്നതായി വ്യക്തമായത്. ഇതേ തുടര്‍ന്നാണ് ബന്ധപ്പെട്ടവര്‍ക്കെതിരെയും ജുമുഅയില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തത്.

ജുമുഅയില്‍ പങ്കെടുക്കാനെത്തിയവര്‍ പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: Case against Masjid imam and office bearers for conducting Jumua namaz
  < !- START disable copy paste -->