കാസര്‍കോട്ട് 479 പേരുടെ പരിശോധന ഫലം നെഗറ്റീവ്; ഇനി ലഭിക്കാനുള്ളത് 467 പേരുടെ ഫലം
Mar 31, 2020, 21:03 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2020) കാസര്‍കോട്ട് ഇതുവരെ ലഭിച്ച 479 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇനി 467 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. മാര്‍ച്ച് 31ന് മാത്രം 116 സാമ്പിളുകള്‍ പരിശോധനക്കയച്ചു. പുതുതായി 37 പേരെകൂടി ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്-19 രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 108 ആയി. 56 വയസുള്ള സ്ത്രീക്കും 23 വയസുള്ള പുരുഷനുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
ജില്ലയില്‍ ഇപ്പോള്‍ നീരീക്ഷണത്തില്‍ ഉള്ളത് 7733 പേരാണ്. ഇതില്‍ വീടുകളില്‍ 7570 പേരും ആശുപത്രികളില്‍ 163 പേരുമാണ് നീരിക്ഷണത്തില്‍ ഉള്ളത്.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Test, Result, Trending, Covid-19: 479 peoples test is negetive