കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്രവ പരിശോധനയ്ക്ക് നിയന്ത്രണം; പി എച്ച് സികളില്‍ നിന്നും റഫര്‍ ചെയ്യുന്നവ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ശേഖരിക്കൂവെന്ന് കളക്ടര്‍


കാസര്‍കോട്:(www.kasargodvartha.com 25.03.2020) കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്രവ പരിശോധനയ്ക്ക് നിയന്ത്രണം. പി എച്ച് സികളില്‍ നിന്നും റഫര്‍ ചെയ്യുന്നവ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ശേഖരിക്കൂവെന്ന് കളക്ടര്‍ വ്യക്തമാക്കി. രോഗലക്ഷണമുള്ളവര്‍ അടുത്തുള്ള പി എച്ച് സികളിലെത്തണം. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭ പരിധിയിലുള്ളവര്‍ മാത്രം ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിയാല്‍ മതിയെന്ന് കളക്ടര്‍ പറഞ്ഞു.

ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പി എച്ച് സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കളക്ടര്‍ അറിയിച്ചു.Keywords: Kasaragod, Kerala, news, District Collector, Top-Headlines, Trending, COVID-19, Control for covid check up in Kasaragod
  < !- START disable copy paste -->   
Previous Post Next Post