city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചു; അഡ്വ. നൂര്‍ബിന റഷീദിനെതിരെ കേസ്

കോഴിക്കോട്: (www.kasargodvartha.com 29.03.2020) കോവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വനിതാ ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദിനെതിരെ പോലീസ് കേസെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ ചേവായൂര്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നൂര്‍ബിന റഷീദിന്റെ മകളുടെ നിക്കാഹില്‍ 50ലധികം പേര്‍ പങ്കെടുത്തുവെന്നും അമേരിക്കയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയേണ്ട മകന്‍ നിക്കാഹില്‍ പങ്കെടുത്തുവെന്നുമാണ് പരാതി. എന്നാല്‍ തന്നെ ആരോ കരിവാരിത്തേക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്നാണ് നൂര്‍ബിന പറയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് നിക്കാഹ് ലളിതമായാണ് നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.

കോവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചു; അഡ്വ. നൂര്‍ബിന റഷീദിനെതിരെ കേസ്അടുത്ത ബന്ധുക്കള്‍ പോലും ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങ് ഹാളില്‍ നടത്താതെ വീട്ടിലാണ് നടത്തിയത്. അമേരിക്കയില്‍ മകന്‍ താമസിക്കുന്ന പ്രദേശത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ക്വാറന്റൈന്‍ നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നും നൂര്‍ബിന പറയുന്നു.


Keywords:  Kozhikode, Kerala, News, COVID-19, case, Police, Women, Trending, Top-Headlines, Case against Adv. Noorbina Rasheed for violating covid-19 orders

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL