Join Whatsapp Group. Join now!
Aster MIMS 10/10/2023

ചിലവ് കുറഞ്ഞ ഓട്ടോമാറ്റിക് വെന്റിലേറ്റര്‍ വികസിപ്പിച്ചെടുത്ത് കാസര്‍കോട് ഗവ. കോളജ് പ്രൊഫസര്‍

കാസര്‍കോട്: (www.kasargodvartha.com 31.03.2020) ചിലവ് കുറഞ്ഞ ഓട്ടോമാറ്റിക് വെന്റിലേറ്റര്‍ വികസിപ്പിച്ചെടുത്ത് കാസര്‍കോട് ഗവ. കോളജ് പ്രൊഫസര്‍. പയ്യന്നൂര്‍ കോറോം സ്വദേശിയും കാസര്‍കോട് ഗവ. കോളജിലെ ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസറുമായ ഡോ. എ വി പ്രദീപാണ് രോഗികള്‍ക്കു കൃത്രിമ ശ്വാസം നല്‍കാന്‍ ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് വെന്റിലേറ്റര്‍ സംവിധാനം വികസിപ്പിച്ചെടുത്തത്.

Kasaragod, Kerala, News, College, Payyannur, Govt.college, Low cost ventilator made by College professor

ആംബുലന്‍സില്‍ രോഗികള്‍ക്കു കൃത്രിമ ഓക്‌സിജന്‍ നല്‍കാന്‍ ഉപയോഗിക്കുന്ന ആംബു (ആര്‍ട്ടിഫിഷ്യല്‍ മാനുവല്‍ ബ്രീത്തിംഗ് യൂണിറ്റ്) ബാഗില്‍ മോട്ടര്‍ ഘടിപ്പിച്ചാണ് ഓട്ടമാറ്റിക് വെന്റിലേറ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്. കൈ കൊണ്ട് അമര്‍ത്തിയാണ് ഇത് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഈ സംവിധാനം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡോ. പ്രദീപ്.

3,000 രൂപ മാത്രമാണ് ഇതിന് ചെലവ് വന്നതെന്ന് പ്രദീപ് പറഞ്ഞു. കോവിഡ് വ്യാപനം വര്‍ദ്ധിച്ചാല്‍ ഇത് ഉപകാരപ്രദമായേക്കും. കോവിഡ് രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ആസ്ത്മ രോഗികള്‍ക്കും ഇത് വീട്ടില്‍ തന്നെ ഉപയോഗിക്കാമെന്ന് പ്രദീപ് പറയുന്നു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷകനായിരുന്ന ഇദ്ദേഹം നേരത്തെയും ഒട്ടേറെ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്ത് ശ്രദ്ധേയനായിരുന്നു.


Keywords: Kasaragod, Kerala, News, College, Payyannur, Govt.college, Low cost ventilator made by College professor