പോലീസിനു നേരെയുണ്ടായ അക്രമം; ഒരാള്‍ അറസ്റ്റില്‍
Mar 27, 2020, 13:00 IST
ആദൂര്‍: (www.kasargodvartha.com 27.03.2020) ദേലംപാടി കല്ലടുക്ക കോളനിയില്‍ പോലീസിനു നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കോളനിയിലെ ദേവപ്പ(25) നെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി റോഡുകളെല്ലാം കര്‍ണാടക അടച്ചതില്‍ പ്രതിഷേധിച്ച് ദേലംപാടി കല്ലടുക്ക കോളനിയില്‍ ഒരു സംഘം റോഡ് തടഞ്ഞിരുന്നു. പരാതി അന്വേഷിക്കാനെത്തിയ സമയത്താണ് എസ് ഐ അടക്കമുള്ള പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജി. ഗോകുലന് ആശുപത്രിയില്‍ ചികിത്സയിലാണ് .
ലോക്ഡൗണിനു പിന്നാലെ ദേലംപാടി അതിര്‍ത്തിയിലെ ചെറിയ റോഡുകള്‍ പോലും കര്‍ണാടക മണ്ണിട്ട് അടച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോളനിയിലൂടെയുള്ള റോഡ് കോളനിയിലെ ചിലര്‍ തടഞ്ഞത്. മംഗളൂരു- സുള്ള്യ ദേശീയപാതയിലെ ദേര്കജെയിലേക്ക് ചേരുന്ന റോഡാണിത്. വനത്തിലൂടെയുള്ള ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ കര്‍ണാടക അടച്ചിരുന്നില്ല. മറ്റ് റോഡുകള്‍ അടച്ചതോടെ കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ അടക്കം ഇതിലൂടെ പോകാന്‍ തുടങ്ങിയപ്പോഴാണ് മരങ്ങള്‍ റോഡിലേക്ക് മുറിച്ചിട്ട് ഗതാഗതം തടഞ്ഞത്.
കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവരെയും പ്രവേശിക്കാന്‍ സമ്മതിച്ചില്ല. കര്‍ണാടക അടച്ച റോഡുകള്‍ ആദ്യം തുറക്കട്ടെ എന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനെതിരെ പഞ്ചായത്ത് അംഗം ഐത്തപ്പ നായിക്ക് നല്കിയ പരാതിയിലാണ് എസ് ഐ ടി കെ മുകുന്ദനും സംഘവും അന്വേഷിക്കാനെത്തിയത്.
റോഡിലേക്ക് മുറിച്ചിട്ട മരങ്ങള്‍ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ തയ്യാറായില്ല. പൊലീസ് തന്നെ നീക്കം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പോലീസിനു നേരെ തിരിഞ്ഞത്.
Keywords: Kasaragod, Kerala, News, Arrest, police, Attack, Attack against Police; one arrested