city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് കോവിഡ് കാലത്ത് ഡയാലിസിസ് രോഗികളുടെ മരണം സംഭവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഇടപെടണം: എ കെ എം അഷ്‌റഫ്

മഞ്ചേശ്വരം: (www.kasargodvartha.com 23.03.2020) കാസര്‍കോട് ജില്ലയെ ലോക്ക് ഡൗണ്‍ ചെയ്യുകയും കര്‍ണാടക അതിര്‍ത്തിയിലൂടെ രോഗികളെ പോലും പോകാന്‍ അനുവദിക്കാതെ അടക്കുകയും ചെയ്തതോടെ കാസര്‍കോട് സംഭവിക്കാന്‍ പോകുന്നത് ഡയാലിസിസ് ലഭിക്കാതെയുള്ള വൃക്കരോഗികളുടെ മരണങ്ങളാണെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം. അഷ്റഫ്. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിക്ക് ഡയാലിസിസ് മുടങ്ങുമ്പോള്‍ അത് അവരുടെ ജീവന് വലിയ ഭീഷണിയാണ്. സര്‍ക്കാര്‍ തലത്തില്‍ ഇത്രത്തോളം ഡയാലിസ് സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള മറ്റൊരു ജില്ലയില്ല.

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തിലെ ഭൂരിഭാഗം രോഗികളും ആശ്രയിക്കുന്നത് മംഗളൂരുവിലെ മെഡിക്കല്‍ കോളജുകളെയാണ്. അതിര്‍ത്തി അടച്ചതോട് അങ്ങോട്ട് വരേണ്ടന്നാണ് ആശുപത്രി അധികൃതരും കര്‍ണാടക പോലീസും പറയുന്നത്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും എ കെ എം അഷ്‌റഫ് ആവശ്യപ്പെട്ടു.

കാസര്‍കോട്ട് കോവിഡ് കാലത്ത് ഡയാലിസിസ് രോഗികളുടെ മരണം സംഭവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഇടപെടണം: എ കെ എം അഷ്‌റഫ്


Keywords:  Kasaragod, Kerala, news, Top-Headlines, AKM demands to solve problems of Dialysis patients
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL