city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരുവില്‍ ചികിത്സിച്ചു വരുന്ന ജില്ലയിലെ രോഗികള്‍ക്ക് കാസര്‍കോട്ട് തന്നെ ബദല്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്:(www.kasargodvartha.com 25/03/2020) കേരള - കര്‍ണാടക അതിര്‍ത്തികള്‍ സമ്പൂര്‍ണമായി അടച്ചിട്ടതിനാല്‍ മംഗളൂരിവിലെ ആശുപത്രികളില്‍ ചികിത്സ നടത്തി വന്നിരുന്ന കാസര്‍കോട് ജില്ലയിലെ രോഗികള്‍ ഇപ്പോള്‍ ചികിത്സ നടത്താന്‍ വഴിയില്ലാതെ ആശങ്കയിലായിരിക്കുകയാണ്. ഇവര്‍ക്ക് കാസര്‍കോട്ട് തന്നെ ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

മംഗളൂരുവില്‍ ചികിത്സിച്ചു വരുന്ന ജില്ലയിലെ രോഗികള്‍ക്ക് കാസര്‍കോട്ട് തന്നെ ബദല്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അഡ്വ. കെ ശ്രീകാന്ത്


ആരോഗ്യ മേഖലയിലടക്കമുള്ള പ്രതിസന്ധികള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് അദ്ദേഹം അധികൃതരോട് അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് ജില്ലയിലെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ആശ്രയിച്ചു വരുന്നത് മംഗളൂരുവിലെയും, സുള്ള്യയിലെയിലും ആശുപത്രികളെയായിരുന്നു. ഡയാലിസിസിനും, കീമോതെറാപ്പിക്കും, ഹൃദ്രോഗത്തിനുമുള്‍പ്പെടെയുള്ള ചികിത്സക്ക് മംഗളൂരുവിനെ ആശ്രയിച്ചു വന്നവര്‍ ഇപ്പോള്‍ ദുരിതത്തിലാണ്. ആംബുലന്‍സുകള്‍ പോലും കടത്തിവിടാത്ത സാഹചര്യത്തില്‍ ഇത്തരം രോഗികളുടെ ചികിത്സാ സൗകര്യത്തിന് ജില്ലയില്‍ അടിയന്തിരമായി ബദല്‍ സംവിധാനം ഒരുക്കാന്‍ തയ്യാറാകണം. ഇത്തരം രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കണമെന്ന് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

ജില്ലയിലെ ചില മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തത് അംഗീകരിക്കാനാവില്ല. മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളും തുറക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ലോക് ഡൗണിന്റെ മറവില്‍ ചില ഭാഗങ്ങളില്‍ നിത്യോപയോഗ പല വ്യഞ്ജനങ്ങളുടെയും, പച്ചക്കറികളുടെയും വില അമിതമായി കൂട്ടി വില്‍ക്കുന്നുണ്ട്. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലയിലെ ചില അതിര്‍ത്തി ഗ്രാമങ്ങള്‍ ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ദേലംപാടി പോലെയുള്ള ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഭക്ഷണവും, ചികിത്സയും ലഭിക്കാത്ത തരത്തില്‍ ദുരിതമനുഭവിക്കുകയാണ്. ജില്ലയുടെ അതിര്‍ത്തിയില്‍ കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളെയും വനവാസി മേഖലകളിലും എസ് സി കോളനികളിലും മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാന്‍ പ്രത്യേക വ്യവസ്ഥ ചെയ്യണമെന്നും ശ്രീകാന്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Keywords: News, Kasaragod, Kerala, Adv.Srikanth, Treatment, Hospital,Adv K Shirkanth demands to prepare facility for patients in Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL