city-gold-ad-for-blogger
Aster MIMS 10/10/2023

500 കൊറോണ കിറ്റുകള്‍ ജനറല്‍ ആശുപത്രിയില്‍ എത്തി

കാസര്‍കോട്: (www.kasargodvartha.com 26.03.2020) കൊറോണ പരിശോധനയ്ക്കുള്ള 500 കിറ്റുകള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. കിറ്റുകള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ സാമ്പിള്‍ ശേഖരണം മുടങ്ങിയിരുന്നു. സംഭവം വിവാദമായതോടെയാണ് അധികൃതര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് കിറ്റുകള്‍ അടിയന്തിരമായി എത്തിച്ചത്.

തിരുവനന്തപുരത്തുനിന്നും കിറ്റ് എത്താത്തതാണ് സാമ്പിള്‍ ശേഖരിക്കുന്നത് മുടങ്ങാന്‍ കാരണമെന്നായിരുന്നു സംഭവത്തില്‍ ഡി എം ഒയുടെ വിശദീകരണം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സാമ്പിള്‍ ശേഖരിക്കുന്നത് നിര്‍ത്തിയത്. സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റ് ഉച്ചയോടെ തീര്‍ന്നു. മൂന്ന് ദിവസം മുമ്പ് ടോക്കണ്‍ ലഭിച്ചവരാണ് വ്യാഴാഴ്ച സാമ്പിള്‍ നല്‍കുന്നതിനായി ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച ഉച്ചയോടെ സാമ്പിള്‍ എടുക്കുന്നത് നിര്‍ത്തിയ ശേഷം ഇവരെ വ്യാഴാഴ്ച രാവിലെ വരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വ്യാഴാഴ്ചയും കിറ്റ് എത്താതിരുന്നതോടെയാണ് സാമ്പിള്‍ ശേഖരണം മുടങ്ങിയത്.

500 കൊറോണ കിറ്റുകള്‍ ജനറല്‍ ആശുപത്രിയില്‍ എത്തി


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, General-hospital, 500 Corona kits reached in General Hospital
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL