City Gold
news portal
» » » » » » » » » » ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തുക്കള്‍ക്ക് ഗുരുതരം, അപകടമുണ്ടായത് പാലക്കുന്ന് ഭരണി മഹോത്സവം കാണാന്‍ പോകുന്നതിനിടെ

ബേക്കല്‍: (www.kasaragodvartha.com 24.02.2020) ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ സുഹൃത്തുക്കളായ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാജപുരം കൊട്ടോടിയിലെ കൃഷ്ണന്റെ മകന്‍ രജീഷാണ് (18) മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ ബേക്കല്‍ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. രജീഷും സുഹൃത്തുക്കളായ ജിഷ്ണു (21), ശ്രീദയാല്‍ (20) എന്നിവരും ബൈക്കില്‍ പാലക്കുന്ന് ഭരണി മഹോത്സവം കാണാന്‍ വരികയായിരുന്നു. ഇതിനിടെയാണ് ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.


റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും രജീഷ് മരണപ്പെട്ടിരുന്നു. അപകടം വരുത്തിയ ഓട്ടോറിക്ഷ നിര്‍ത്താതെ ഓടിച്ചുപോയി. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, news, Accident, Death, Palakunnu, Youth, Injured, Youth died in Bike accident   < !- START disable copy paste -->  

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date