കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കോളജ് പ്രൊഫസറടക്കം രണ്ടു പേര്‍ മരിച്ചു

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കോളജ് പ്രൊഫസറടക്കം രണ്ടു പേര്‍ മരിച്ചു

പുത്തൂര്‍: (www.kasargodvartha.com 09.02.2020) കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കോളജ് പ്രൊഫസറടക്കം രണ്ടു പേര്‍ മരിച്ചു. നെല്യാടിയിലെ ഡോ. ജയ്‌നി ഷാജി (30), ജിസാന്‍ (40) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ഉപ്പിനങ്ങാടി ബദ്രോഡിയില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും ബംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. എസ് ഡി എം കോളജിലെ അസി. പ്രൊഫസറാണ് മരിച്ച ജയ്‌നി. വിവരമറിഞ്ഞ് ഉപ്പിനങ്ങാടി പോലീസ് സ്ഥലത്തെത്തി.Keywords: News, National, Top-Headlines, Mangalore, Accidental Death, Two of family died in car-tanker collision near Uppinangady
  < !- START disable copy paste -->