city-gold-ad-for-blogger
Aster MIMS 10/10/2023

തസ്ലീമിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് ധാര്‍വാഡിലെയും ഗുല്‍ബര്‍ഗിലെയും ജയിലുകളില്‍ വെച്ച്; അന്വേഷണം ഗുല്‍ബര്‍ഗ് എസ് പി അയഡ മാര്‍ട്ടിന്, കേസില്‍ ആസൂത്രകരടക്കം 25ഓളം പേര്‍ ഉള്‍പെട്ടതായി സൂചനകള്‍ പുറത്തുവന്നു

കാസര്‍കോട്്:(www.kasargodvartha.com 11.02.2020) ചെമ്പിരിക്ക സ്വദേശി തസ്ലീമിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് കര്‍ണാടക ധാര്‍വാഡിലെയും ഗുല്‍ബര്‍ഗിലെയും ജയിലുകളില്‍ വെച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം അന്വേഷണം ഗുല്‍ബര്‍ഗ് എസ് പി അയഡ മാര്‍ട്ടിന്‍ ഏറ്റെടുത്തിട്ടുണ്ട്. എസ് പിയുടെ കീഴില്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. രണ്ട് ദിവസത്തിനകം അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കേസില്‍ ആസൂത്രകരടക്കം 25ഓളം പേര്‍ ഉള്‍പെട്ടതായാണ് സൂചനകള്‍ പുറത്തുവരുന്നത്. ആറു പേര്‍ ഇതിനകം പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റു ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അതേസമയം തസ്ലീമിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് ധാര്‍വാഡിലെയും ഗുല്‍ബര്‍ഗിലെയും ജയിലില്‍ കഴിയുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഒരു സംഘമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചിലരെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തസ്ലീം ജയിലില്‍ നിന്നും ഇറങ്ങുന്നതുമുതലുള്ള വിവരങ്ങള്‍ കൃത്യമായി തന്നെ ക്വട്ടേഷന്‍ സംഘത്തിന് ലഭിച്ചുവന്നിരുന്നു. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ചിലര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണ്. കൊലപാതകമടക്കം നാലും അഞ്ചും കേസുകളില്‍ പ്രതികളാണ് ഇവരെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

തസ്ലീമിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് ധാര്‍വാഡിലെയും ഗുല്‍ബര്‍ഗിലെയും ജയിലുകളില്‍ വെച്ച്; അന്വേഷണം ഗുല്‍ബര്‍ഗ് എസ് പി അയഡ മാര്‍ട്ടിന്, കേസില്‍ ആസൂത്രകരടക്കം 25ഓളം പേര്‍ ഉള്‍പെട്ടതായി സൂചനകള്‍ പുറത്തുവന്നു

അതിനിടെ പോലീസ് അന്വേഷണം നേരായ രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ചില കേന്ദ്രങ്ങള്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചതായും സംശയമുയര്‍ന്നിട്ടുണ്ട്. ഒരു മത പണ്ഡിതനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായി പ്രചരണമുണ്ടായിരുന്നുവെങ്കിലും പോലീസ് ഇക്കാര്യം നിഷേധിക്കുകയാണ്. അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പോലീസ് പറയുന്നത്. പലരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലയാളി സംഘത്തെ കൃത്യമായി പോലീസ് തിരിച്ചറിഞ്ഞത്. അക്രമികള്‍ക്ക് കാര്‍ വിട്ടുനല്‍കിയവരടക്കം ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയവരും നീക്കങ്ങള്‍ അക്രമികള്‍ക്ക് ചോര്‍ത്തിക്കൊടുത്തവരുമടക്കമുള്ളവരെ പ്രതിചേര്‍ത്തുകൊണ്ടായിരിക്കും പോലീസ് അന്വേഷണം മുന്നോട്ട് പോവുകയെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയോടെ ചില നീക്കങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിവരം പുറത്തുവന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, news, Chembarika, Murder, case, Karnataka, Police, Thasleem murder; 25 more peoples included in the case, Police got Hint
  < !- START disable copy paste -->   < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL