കെ എസ് ആര്‍ ടി ബസും ബൈക്കും കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു

കെ എസ് ആര്‍ ടി ബസും ബൈക്കും കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു

സുള്ള്യ: (www.kasargodvartha.com 09.02.2020) കെ എസ് ആര്‍ ടി ബസും ബൈക്കും കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു. അറന്തോട് കൊറങ്കരയിലാണ് അപകടമുണ്ടായത്. കെ എം വിനീത് (16) ആണ് മരിച്ചത്. ബൈക്കില്‍ പിറകിലുണ്ടായിരുന്ന രാജപ്പ (22)യെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. മടിക്കേരിയില്‍ നിന്നും സുള്ള്യ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ഇതേ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിനീതിനെയും രാജപ്പയെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിനീത് മരണപ്പെടുകയായിരുന്നു.


Keywords: Mangalore, news, Top-Headlines, Accidental Death, Bike-Accident, National, Sullia: 16-year-old rider killed as bike rams into bus, another youngster injured
  < !- START disable copy paste -->