തിരുവനന്തപുരം: (www.kasargodvartha.com 02.02.2020) ടി പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കേസ് പിന്‍വലിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്തിനും കേസ് എടുക്കാമെന്ന തരത്തിലേക്ക് കേരള പോലീസ് അധഃപതിച്ചിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിനാണ് സെന്‍കുമാര്‍ കടവില്‍ റഷീദിനെ പരസ്യമായി അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്.
ഇത് എല്ലാവരും ലൈവായി കണ്ടതുമാണ്. മാധ്യമപ്രവര്‍ത്തകനെ പ്രസ് ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ മെസേജിട്ടതിനാണ് പി ജി സുരേഷ് കുമാറിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരള പോലീസില്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Keywords: Kerala, news, Top-Headlines, Ramesh-Chennithala, Media worker, case, Police, Ramesh Chennithala on TP Senkumar issue
< !- START disable copy paste -->