city-gold-ad-for-blogger
Aster MIMS 10/10/2023

ഗുണ്ടകളെയും ക്രിമിനലുകളെയും ഒതുക്കാന്‍ പൊലീസ്; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ കൊലപാതക കേസിലടക്കം പ്രതിയായ യുവാവും നിരവധി കേസിലെ പ്രതിയും അറസ്റ്റില്‍

കാസര്‍കോട്: (www.kasaragodvartha.com 22.02.2020) ഗുണ്ടകളെയും ക്രിമിനലുകളെയും ഒതുക്കാന്‍ പൊലീസ് ശക്തമായി രംഗത്ത്. ഡിവൈഎസ്പി പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ ഓപ്പറേഷനില്‍ കൊലപാതക കേസിലടക്കം പ്രതിയായ യുവാവും നിരവധി കേസിലെ പ്രതിയും അറസ്റ്റിലായി. പള്ളത്തെ ഫൈസല്‍ (45), ഉപ്പള മണി മുണ്ടയിലെ ഷംസുദ്ധീന്‍ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പളയിലെ മുത്തലിബ് വധക്കേസിലെ പ്രതിയാണ് ഷംസുദ്ദീന്‍. മാല മോഷണമടക്കം നിരവധി കേസിലെ പ്രതിയാണ് ഫൈസല്‍.

ഇരുവരും പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ഗുണ്ടാ-മാഫിയ സംഘങ്ങളെ നിലയ്ക്കുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി കര്‍ശനമാക്കിയത്. ജില്ലയില്‍ 500ലധികം കൊലപാതകം, തട്ടികൊണ്ടു പോകല്‍, കവര്‍ച്ച എന്നിവയടക്കമുള്ളവയില്‍ പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ നിന്ന് ജാമ്യം വാങ്ങി മുങ്ങിയ പലര്‍ക്കെതിരെയും ലോങ്ങ് പെന്‍ഡിങ്ങ് കേസുകള്‍ നിലവിലുണ്ട്.

ഗുണ്ടകളെയും ക്രിമിനലുകളെയും ഒതുക്കാന്‍ പൊലീസ്; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ കൊലപാതക കേസിലടക്കം പ്രതിയായ യുവാവും നിരവധി കേസിലെ പ്രതിയും അറസ്റ്റില്‍

കോടതിയില്‍ നിന്നും ഓരോ തവണയും സമന്‍സ് അയക്കാറുണ്ടെങ്കിലും ഇവര്‍ കൈപ്പറ്റാറില്ല. സ്ഥലത്തില്ലാത്തവരാണെന്ന് പറഞ്ഞ് പൊലീസ് സമന്‍സ് മടക്കുകയാണ് ചെയ്യുന്നത്. പലരും വിദേശത്തെക്കും മുങ്ങുകയും ചെയ്യുന്നുണ്ട്. വരുംദിവസങ്ങളിലും റെയ്ഡും പരിശോധനയും തുടരുമെന്നും പൊലീസ് പറഞ്ഞു. കാസര്‍കോട് സിഐ കുമ്പള,മഞ്ചേശ്വരം, വിദ്യാനഗര്‍, ആദൂര്‍, മേല്‍പറമ്പ, ബേക്കല്‍ എസ്‌ഐമാര്‍ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങളിയ സംഘമാണ് റെയ്ഡിനും പരിശോധനയ്ക്കും നേതൃത്വം നല്‍കിയത്.

Keywords: Kasaragod, Kerala, news, DYSP, Criminal-gang, Police, Murder, Arrest, Crime, Police starts new operation to track goons.   < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL