6 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി

6 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി

കാസര്‍കോട്: (www.kasaragodvartha.com 14.02.2020) ആറ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. നീര്‍ച്ചാല്‍ മേലടുക്കയിലെ ബാലമുരളിയെ (32)യാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെയുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.

പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരനോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും കാസര്‍കോട് പൊലീസ് അധ്യാപകനെതിരെ കേസെടുക്കുകയുമായിരുന്നു. അന്വേഷണത്തില്‍ ആറു വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡനത്തിനിരയാക്കിയതായി കണ്ടെത്തുകയായിരുന്നു.


സി ഐമാരായ സി പി ശുഭ, ടി പി ജേക്കബ് എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 26 സാക്ഷികളെ കോടതി വിസ്തരിച്ചു. 32 രേഖകള്‍ തെളിവുകളായി പ്രോസിക്യൂഷന്‍ ഹാജരാക്കി.

Keywords: Kasaragod, Kerala, news, Students, Molestation, Teacher, case, Molestation case accused found guilty   < !- START disable copy paste -->