Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് കമ്മീഷന്‍ ജനറല്‍ പോലീസായി: എം എം ഹസന്‍

ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡി ജി പി) കമ്മീഷന്‍ ജനറല്‍ ഓഫ് പോലീസ് (സി എ ജി) ആയി മാറിയിരിക്കുകയാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു Kasaragod, Kerala, news, Police, Press meet, M.M. Hassan, KPCC-president, MM Hasan on Bullet rifles issue
കാസര്‍കോട്: (www.kasaragodvartha.com 13.02.2020) ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡി ജി പി) കമ്മീഷന്‍ ജനറല്‍ ഓഫ് പോലീസ് (സി എ ജി) ആയി മാറിയിരിക്കുകയാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 റൈഫിളുകളും, 12,000 ല്‍ പരം വെടിയുണ്ടകളും കാണാനില്ലെന്ന സി എ ജി റിപ്പോര്‍ട്ട് ഗൗരമായി കണ്ട് ഡി ജി പി ലോക് നാഥ് ബെഹ്‌റയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണം. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിയെ മുന്‍കൂര്‍ പണം നല്‍കിയതായി ആരോപിച്ച് വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രി കെല്‍ട്രോണിന് മുന്‍കൂറായി 35 ലക്ഷം രൂപ മുന്‍കൂര്‍ അഡ്വാന്‍സ് നല്‍കിയതിന്റെ മാനദണ്ഡം എന്താണ്. കളളന്മാരെ പിടിക്കേണ്ട പോലീസ് ഉണ്ട വിഴുങ്ങിയവരുടെയും കള്ളന്മാരുടെയും താവളമായി മാറി. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന ഡി ജി പി യെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. പോലീസിനകത്തെ ഉണ്ട വിഴുങ്ങികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ലോക് നാഥ് ബെഹ്‌റ ഡി ജി പിയായി വന്നതിന് ശേഷം ഏഴ് വ്യാജ ഏറ്റുമുട്ടലുകളാണുണ്ടായത്. ഏറ്റുമുട്ടലുകാര്‍ക്ക് തോക്കും വെടിയുണ്ടകളും എവിടുന്നാണ് കിട്ടിയത്. ഇതും അന്വേഷിക്കണം. ബെഹ്‌റയെ പോലീസ് തലപ്പത്തിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകും. സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, news, Police, Press meet, M.M. Hassan, KPCC-president, MM Hasan on Bullet rifles issue   < !- START disable copy paste -->