അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് പമ്പ് വെല്‍ ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് പതിച്ചു; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം

അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് പമ്പ് വെല്‍ ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് പതിച്ചു; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം

മംഗളൂരു: (www.kasargodvartha.com 09.02.2020) അമിത വേഗതയിലെത്തി കാര്‍ നിയന്ത്രണംവിട്ട് പമ്പ് വെല്‍ ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് പതിച്ചു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഉഡുപ്പിയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്.

ഗോരിഗുഡ്ഡെയില്‍ മെക്കാനിക്കായ പ്രവീണ്‍ ഫെര്‍ണാണ്ടസ് (45) ആണ് മരിച്ചത്. അമിത വേഗതയില്‍ സഞ്ചരിച്ച കാറിന്റെ നിയന്ത്രണംവിടുകയും ഡിവൈഡറിലിടിച്ച ശേഷം മറ്റൊരു ഡസ്റ്റര്‍ കാറിലിടിച്ച് ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും പ്രവീണ്‍ മരണപ്പെട്ടിരുന്നു.



Keywords: Mangalore, news, Top-Headlines, National, Accidental Death, Mechanic died in accident on Pumpwell flyover
  < !- START disable copy paste -->