Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിനായി നിര്‍മിച്ച പുതിയ കെട്ടിടം ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; രജിസ്‌ട്രേഷന്‍ വകുപ്പ് ആധുനിക വത്കരണത്തിന്റെ പാതയിലാണെന്നും പരാതികള്‍ കുറയുന്നതായും മന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും പഴക്കവും പ്രവര്‍ത്തന പാരമ്പര്യവുമുള്ള വിഭാഗങ്ങളിലൊന്നായ രജിസ്‌ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ Kasaragod, Kerala, news, Manjeshwaram, Registration, Office, Minister, Building, inauguration, Manjeshwaram Sub registrar new building inaugurated by Minister G Sudhakaran
കാസര്‍കോട്: (www.kasaragodvartha.com 27.02.2020) സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും പഴക്കവും പ്രവര്‍ത്തന പാരമ്പര്യവുമുള്ള വിഭാഗങ്ങളിലൊന്നായ രജിസ്‌ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണെന്നും സേവനത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന പരാതികള്‍ കുറഞ്ഞു വരുന്നതായും പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിനായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നുമന്ത്രി.

വകുപ്പിനെ കൂടുതല്‍ കാലികവും ആധുനികവുമാക്കുന്നതിനോടൊപ്പം പുതിയ കാലം പുതിയ സേവനം എന്ന ആശയവുമായി ജനോപകാരപ്രദമായ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഓണ്‍ലൈന്‍ ആധാര രജിസ്‌ട്രേഷന്‍, ഇ സ്റ്റാമ്പിംഗ്, ആധാര പകര്‍പ്പുകള്‍ തയ്യാറാക്കുന്നതിനായി ഡിജിറ്റല്‍ ഇമേജ് പ്രിന്റിംഗ് സംവിധാനം തുടങ്ങി നിരവധി നൂതന സംവിധാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതു കൂടാതെ ആധാരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


നേരത്തേ രജിസ്‌ട്രേഷന്‍ വകുപ്പിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഉപഭോക്താക്കളോട് ഉദ്യോഗസ്ഥര്‍ നിഷേധാത്മകമായി പെരുമാറുന്നുവെന്നും അധിക തുക ഈടാക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇതിനെതിരെ സ്വീകരിച്ച ശക്തമായ നടപടികളെ തുടര്‍ന്ന് പരാതികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വകുപ്പിന്റെ മുഖച്ഛായ മാറ്റാന്‍ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

പഴയകെട്ടിടം ചരിത്രസ്മാരകമാക്കുന്നതിനെ കുറിച്ച് ആലോചിക്കും

ഒരു നൂറ്റാണ്ടിലേറെയായി മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസായി പ്രവര്‍ത്തിച്ച പഴയ കെട്ടിടം ചരിത്ര സ്മാരകമാക്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് മന്ത്രിക്ക് നിവേദനം നല്‍കി. വിഷയത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കുമെന്നും രാഷ്ട്രകവി ഗോവിന്ദപൈയുടെ പേരില്‍ ചരിത്രസ്മാരകമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പ്രതികരിച്ചു.


Keywords: Kasaragod, Kerala, news, Manjeshwaram, Registration, Office, Minister, Building, inauguration, Manjeshwaram Sub registrar new building inaugurated by Minister G Sudhakaran < !- START disable copy paste -->