കുമ്പള: (www.kasargodvartha.com 02.02.2020) വീടിന്റെ മുകളിലത്തെ നിലയില്‍ സൂക്ഷിച്ച് മദ്യവില്‍പന നടത്തിവരികയായിരുന്ന പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണിയെ (48)യാണ് 205 പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യവുമായി കുമ്പള എക്സൈസ് അറസ്റ്റു ചെയ്തത്. വീടിന്റെ രണ്ടാംനിലയില്‍ ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം.
മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട പത്തോളം കേസുകളില്‍ പ്രതിയാണ് പ്രഭാകരനെന്ന് എക്സൈസ് പറഞ്ഞു. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി. രാജീവന്‍, എ വി രാജീവന്‍, കെ. ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ വി രഞ്ജിത്, വി. പ്രശാന്ത്, ഇ എം രമേശ്ബാബു, കണ്ണന്‍കുഞ്ഞി, പി എസ് പ്രിഷി, എക്സൈസ് വനിതാ സിവില്‍ ഓഫീസര്‍ സജീന എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Liquor, seized, Man held with Liquor
< !- START disable copy paste -->