City Gold
news portal
» » » » » » » » » » » 5 കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തം തടവും ലഭിച്ചതിനു പിന്നാലെ 20 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന് ഒരു കേസില്‍ കൂടി ജീവപര്യന്തം ശിക്ഷ; വിധിയുണ്ടായിരിക്കുന്നത് കാസര്‍കോട്ടുകാരി ആതിരയെ കൊന്ന കേസില്‍

മംഗളൂരു: (www.kasargodvartha.com 19.02.2020) അഞ്ച് കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തം തടവും ലഭിച്ചതിനു പിന്നാലെ 20 യുവതികളെ കൊലപ്പെുത്തിയ സയനൈഡ് മോഹന് ഒരു കേസില്‍ കൂടി ജീവപര്യന്തം ശിക്ഷ ലഭിച്ചു. കാസര്‍കോട് ബദിയടുക്ക പെഡ്രയിലെ രാമന്റെ മകളും ബീഡിത്തൊഴിലാളിയുമായിരുന്ന ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ബണ്ട്വാള്‍ കന്യാനയിലെ കായികാധ്യാപകന്‍ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനെ (56) ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലായി 55,000 രൂപ പിഴയും ഒന്നു മുതല്‍ 10 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്.

2006 ജനുവരിയിലാണ് മോഹനന്‍ ആരതിയെ കൊലപ്പെടുത്തിയത്. വിവാഹചടങ്ങിനെ പരിചയപ്പെട്ട ആരതിയുമായി മോഹന്‍ കുമാര്‍ കൂടുതല്‍ അടുപ്പം കാണിക്കുകയും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തുകയുമായിരുന്നു. അതിനിടെ 2006 ജനുവരി മൂന്നിന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്ര പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആരതി മോഹനോടൊപ്പം മൈസൂരിലെത്തി ഹോട്ടലില്‍ ഒരുമിച്ചു കഴിഞ്ഞു. പിറ്റേന്ന് രാവിലെ ആഭരണങ്ങള്‍ അഴിച്ച് മുറിയില്‍ വയ്പ്പിച്ച ശേഷം ആരതിയെയും കൂട്ടി മോഹന്‍കുമാര്‍ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്ന് പറഞ്ഞ് സയനൈഡ് ഗുളിക ആതിരയ്ക്ക് നല്‍കി. ഛര്‍ദിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാറി നിന്ന് കഴിക്കാന്‍ നിര്‍ദേശിക്കുകയും ഇതേ തുടര്‍ന്ന് ശുചിമുറിയില്‍ കയറി ഗുളിക കഴിക്കുകയും ചെയ്തതോടെ ആരതി തത്ക്ഷണം മരിച്ചു. ഇതോടെ ഹോട്ടല്‍ മുറിയില്‍ നിന്ന് ആഭരണങ്ങളും കൈക്കലാക്കി മോഹന്‍ മുങ്ങുകയായിരുന്നു.

ആരതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മൂന്നര വര്‍ഷത്തിനു ശേഷം മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴാണ് ആരതിയെയും കൊലപ്പെടുത്തിയതായി മോഹന്‍ കുമാര്‍ പോലീസിനോടു വെളിപ്പെടുത്തിയത്. മോഹനന് അഞ്ചു കേസുകളില്‍ വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും പിന്നീട് രണ്ടെണ്ണം ജീവപര്യന്തമാക്കിയിരുന്നു. ഒരു കേസില്‍ കര്‍ണാടക ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ബാക്കിയുള്ള വധശിക്ഷാ വിധികളില്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.

സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണ് മോഹന് ഇനി ശിക്ഷ വിധിക്കാനുള്ളത്.


Keywords: Mangalore, news, Kasaragod, Kerala, Karnataka, Police, court, Murder-case, Top-Headlines, Life imprisonment for Cyanide Mohan in one more case
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date