കാസര്‍കോട്: (www.kasaragodvartha.com 22.02.2020) യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിച്ചു. എ ഗ്രൂപ്പിന്റെ ഷാഫി പറമ്പില്‍ എംഎല്‍എയാണ് സംസ്ഥാന പ്രസിഡന്റ്. കാസര്‍കോട് ജില്ലാ പ്രസിഡന്റായി കെ പ്രദീപ് കുമാറിനെ തിരഞ്ഞെടുത്തു. പാര്‍ലമെന്റ് മണ്ഡലം ഇത്തവണ ഒഴിവാക്കി ജില്ലാ കമ്മറ്റി തന്നെ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കസര്‍കോട്ട് നേതൃത്വത്തിന്റെ നിര്‍ദേശം തള്ളി മത്സരത്തിനായി പത്രിക നല്‍കിയ മനാഫ് നുള്ളിപ്പാടിയുടെ പത്രിക തള്ളിയതോടെയാണ് പ്രദീപ്കുമാര്‍ പ്രസിഡന്റായത്. കാസര്‍കോട്ട് 29 പേരുടെ നോമിനേഷന്‍ ഭാരവാഹി സ്ഥാനത്തിനായി ലഭിച്ചിട്ടുണ്ട്.
16 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയാകേണ്ടിവരും. സംസ്ഥാന വൈസ്പ്രസിഡന്റായി കെ എസ് ശബരീനാഥ് എംഎല്‍എയെയും തിരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല. രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരുണ്ടാകുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 27 ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ

Keywords: Kasaragod, Kerala, News, Youth, Congress, youth-congress, Committee, president, K Pradeep Kumar Has Selected to Youth Congress District President < !- START disable copy paste -->