Join Whatsapp Group. Join now!
Aster MIMS 10/10/2023

അപകടം വരുത്തിയ ബെന്റ്ലി കാര്‍ ഓടിച്ചത് താനല്ലെന്ന് മുഹമ്മദ് നാലപ്പാട്; 'നിരപരാധിയാണെന്ന് ആവര്‍ത്തിച്ചുപറയുന്നു'

കഴിഞ്ഞ ഞായറാഴ്ച ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ച് അപകടം വരുത്തിയത് താനല്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട്. ആഡംബര Karnataka, news, Accident, case, MLA, son, I'm innocent, you have seen me change: Karnataka MLA's son Nalapad surrenders in rash driving case
ബംഗളൂരു: (www.kasaragodvartha.com 13.02.2020)  കഴിഞ്ഞ ഞായറാഴ്ച ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ച് അപകടം വരുത്തിയത് താനല്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട്. ആഡംബര കാറായ ബെന്റ്ലി ഓടിച്ചത് താനല്ലെന്നും താന്‍ ലംബോര്‍ഗിനിയിലാണ് സഞ്ചരിച്ചതെന്നും ബെന്റ്ലി ഓടിച്ചത് താനാണെന്നതിന് തെളിവില്ലെന്നും മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

'അപകടമുണ്ടാക്കിയ കാറിന് മുന്നിലായാണ് ഞാന്‍ സഞ്ചരിച്ച ലംബോര്‍ഗിനിയുണ്ടായിരുന്നത്. ബെന്റ്ലി ഓടിച്ചത് ഞാനല്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ്. ഞാന്‍ നിരപരാധിയാണ്, നേരത്തെയുണ്ടായ സംഭവങ്ങളെല്ലാം എന്റെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാക്കിയെന്ന് നിങ്ങള്‍ക്ക് കാണാം. ഈ കേസില്‍ എനിക്കെതിരെ ഒരു തെളിവുമില്ലെന്നും മുഹമ്മദ് വ്യക്തമാക്കി.

അതേസമയം കേസില്‍ ബംഗളൂരുവിലെ സദാശിവനഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ മുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍വിട്ടു.



Keywords: Karnataka, news, Accident, case, MLA, son, I'm innocent, you have seen me change: Karnataka MLA's son Nalapad surrenders in rash driving case   < !- START disable copy paste -->