Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട; 6.20 കോടി രൂപയുടെ സ്വര്‍ണം കാറില്‍ കടത്തുന്നതിനിടെ കസ്റ്റംസ് പിടികൂടി, 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട. പതിനഞ്ചരക്കിലോ തൂക്കം വരുന്ന ആറരക്കോടി രൂപയുടെ സ്വര്‍ണമാണ് കാറില്‍ കടത്തുന്നതിനിടെ കസ്റ്റംസും Kasaragod, Kerala, news, Top-Headlines, gold, Bekal, Gold smuggling seized by Customs in Bekal
കാസര്‍കോട്: (www.kasargodvartha.com 04.02.2020) കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട. പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണമാണ് കാറില്‍ കടത്തുന്നതിനിടെ കസ്റ്റംസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ ബേക്കല്‍ ടോൾ ബൂത്തിനടുത്ത് വെച്ചാണ് ഹ്യുണ്ടായ് ക്രെറ്റ കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. കാറില്‍ രണ്ട് രഹസ്യഅറകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണം.

കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. കേരളത്തിലെയും മഹാരാഷ്ട്രത്തിലെയും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള സംഘത്തിന്റേതാണ് സ്വര്‍ണമെന്നാണ് പ്രാഥമിക സൂചന. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ കസ്റ്റംസ് പിന്തുടര്‍ന്ന് ബേക്കലില്‍ വാഹനം കുറുകെയിട്ട് കസ്റ്റഡിയിലെടുത്തത്.

ഇത്രയും വലിയ സ്വര്‍ണവേട്ട കാസര്‍കോട് ജില്ലയില്‍ ഇതാദ്യമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അറകള്‍ പൊളിച്ചുനീക്കി കൂടുതല്‍ പരിശോധന നടത്തിയാല്‍ കൂടുതല്‍ സ്വര്‍ണമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Updated









Keywords: Kasaragod, Kerala, news, Top-Headlines, gold, Bekal, Gold smuggling seized by Customs in Bekal
  < !- START disable copy paste -->