എമര്‍ജന്‍സി ലൈറ്റിനുള്ളിലാക്കി സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

എമര്‍ജന്‍സി ലൈറ്റിനുള്ളിലാക്കി സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: (www.kasaragodvartha.com 14.02.2020) എമര്‍ജന്‍സി ലൈറ്റിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മധൂര്‍ പട്ളയിലെ മുഹമ്മദ് മാഹിര്‍ (24)ആണ് 9.39 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.


ദുബൈയില്‍ നിന്നെത്തിയ മാഹിറിനെ കസ്റ്റംസ് പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് എമര്‍ജന്‍സി ലൈറ്റിനും ചുമരില്‍ തൂക്കുന്ന ലൈറ്റുകള്‍ക്കും അകത്ത് സ്വര്‍ണം സൂക്ഷിച്ചതായി കണ്ടെത്തിയത്. സ്വര്‍ണം പാളികളാക്കിയ ശേഷം ലൈറ്ററിന്റെ ബാറ്ററി ഊരിമാറ്റിയാണ് സൂക്ഷിച്ചിരുന്നത്.

Keywords: Mangalore, news, gold, seized, Airport, Gold smuggling; one held in Mangaluru Airport  < !- START disable copy paste -->