city-gold-ad-for-blogger
Aster MIMS 10/10/2023

കാലിയ റഫീഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തസ്ലീമിന് ബന്ധമില്ല; പല കേസുകളിലും കുടുക്കുകയായിരുന്നു; കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കര്‍ണാടക പോലീസ് ഉടന്‍ കണ്ടെത്തുമെന്ന് തന്നെയാണ് വിശ്വാസമെന്ന് തസ്ലീമിന്റെ സഹോദരന്‍ അബ്ദുല്‍ ഖാദര്‍

കാസര്‍കോട്: (www.kasaragodvartha.com 08.02.2020) കര്‍ണാടക ബണ്ട്വാള്‍ സജ്പെ മുന്നൂരില്‍ കൊല്ലപ്പെട്ട ചെമ്പിരിക്ക സ്വദേശി തസ്ലീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കര്‍ണാടക പോലീസ് ഉടന്‍ പിടികൂടുമെന്ന് തന്നെയാണ് വിശ്വാസമെന്ന് സഹോദരന്‍ അബ്ദുല്‍ ഖാദര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നിയമം ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതിന്റെ പേരിലാണ് പലരും തസ്ലീമിനെ ശത്രുവായി കണ്ടത്. തസ്ലീമിനെ പല കേസുകളിലും കുടുക്കുകയായിരുന്നു. ആര്‍ എസ് എസ് നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് പിടികൂടിയതുപോലും തസ്ലീമിന്റെ ശബ്ദമെന്ന വ്യാജേന ഉണ്ടാക്കിയ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സത്യാവസ്ഥ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തസ്ലീമിനെ വിട്ടയച്ചത്.

കാലിയ റഫീഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തസ്ലീമിന് ബന്ധമില്ല; പല കേസുകളിലും കുടുക്കുകയായിരുന്നു; കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കര്‍ണാടക പോലീസ് ഉടന്‍ കണ്ടെത്തുമെന്ന് തന്നെയാണ് വിശ്വാസമെന്ന് തസ്ലീമിന്റെ സഹോദരന്‍ അബ്ദുല്‍ ഖാദര്‍

കാലിയാ റഫീഖിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടും തസ്ലീമിനെ ചിലര്‍ ഗൂഡാലോചനയിലുടെ പ്രതിയാക്കുകയായിരുന്നു. കാലിയാ റഫീഖ് കൊല്ലപ്പെട്ടതിനു ശേഷം റഫീഖിന്റെ മകന്‍ ദുബൈയില്‍ ജോലി ചെയ്തത് തസ്ലീമിനൊപ്പമായിരുന്നുവെന്നും ഖാദര്‍ പറഞ്ഞു. മംഗളൂരുവിലെ ജ്വല്ലറി കവര്‍ച്ചയുമായും തസ്ലീമിന് ബന്ധമുണ്ടായിരുന്നില്ല. തസ്ലീമിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയത് രണ്ട് ജയിലുകളില്‍ നിന്നാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം കര്‍ണാടക പോലീസ് അന്വേഷിക്കുന്നുണ്ട്. തസ്ലീമിന്റെ നീക്കങ്ങള്‍ ജയിലിലുള്ളവരാണ് പുറത്തെത്തിച്ചത്. ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പിന്തുടര്‍ന്ന് രണ്ട് കാറുകളിലെത്തിയ അക്രമി സംഘമാണ് വഴി മധ്യേ ആയുധങ്ങളുമായി തടഞ്ഞത്. തസ്ലീമിനെ കൊണ്ടുപോകുമ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും മര്‍ദിച്ച് അവശരാക്കിയാണ് പിടിച്ചുകൊണ്ടുപോയത്.

താനും തസ്ലീമിന്റെ രണ്ട് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. തങ്ങള്‍ അക്രമികളെ കണ്ട് ഓടിരക്ഷപ്പെട്ടില്ലെന്ന് ഖാദര്‍ പറഞ്ഞു. കഴുത്ത് അറുത്താണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയത്. നെഞ്ചിലും മറ്റുമായി നിരവധി മുറിവുകളുമുണ്ടായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഉപ്പളയിലെ ചിലര്‍ക്ക് തസ്ലീമിന്റെ കൊലയില്‍ ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് ഖാദര്‍ പറഞ്ഞു.

തസ്ലീമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്നോവ കാര്‍ ഉപ്പളയിലെ നപ്പട്ട റഫീഖ് കൈമാറിയ കാറാണെന്നാണ് സൂചനകള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിട്ള സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതിനിടെ കര്‍ണാടക പോലീസിന്റെ അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തസ്ലീമിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ വീണ്ടും മൊഴിയെടുക്കുന്നതിനായി കര്‍ണാടകയിലേക്ക് കൊണ്ടുപോയിരുന്നു.

Keywords: Kasaragod, Kerala, news, Trending, Murder, case, Police, Brother Abdul Rahman about Thasleem murder  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL