city-gold-ad-for-blogger
Aster MIMS 10/10/2023

19 കാരി കാമുകനു വേണ്ടി മാസങ്ങള്‍ക്കുള്ളില്‍ മോഷ്ടിച്ചത് 15 ലക്ഷം രൂപയുടെ സ്വര്‍ണം; ബന്ധുവീടുകളില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നു, കേസ് വേണ്ടെന്നും സ്വര്‍ണം കിട്ടിയാല്‍ മതിയെന്നും ബന്ധുക്കള്‍

കാസര്‍കോട്: (www.kasaragodvartha.com 21.02.2020) സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കാമുകന് കൈമാറിയ സംഭവത്തില്‍ കാസര്‍കോട് പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്ത പ്രജിന (19) മാസങ്ങള്‍ക്കുള്ളില്‍ മോഷ്ടിച്ചത് 15 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. ഉദുമയിലെ പിതാവിന്റെ തറവാട് വീട്ടില്‍ നിന്നും ഇളയമ്മയുടെ വീട്ടില്‍ നിന്നുമടക്കം മൂന്ന് ബന്ധു വീടുകളില്‍നിന്നും അകന്ന ബന്ധു അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടില്‍ നിന്നുമായി 60 പവന്‍ സ്വര്‍ണമാണ് യുവതി മോഷ്ടിച്ചത്.

മംഗളൂരുവിലെ കോളജിലെ വിദ്യാര്‍ത്ഥിയായ പ്രജിന മംഗളൂരു സ്വദേശിയും കുമ്പളയില്‍ താമസക്കാരനുമായ കാമുകനായ യുവാവിനു വേണ്ടിയാണ് ബന്ധുവീടുകളില്‍ നിന്നും ഇത്രയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. കാമുകന്‍ ഓരോ ആവശ്യത്തിനായി യുവതിയില്‍ നിന്നും പണം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഓരോ തവണയും ബന്ധുവീടുകളില്‍ നിന്നും സ്വര്‍ണം കവര്‍ന്ന് കാമുകനെ ഏല്‍പിക്കുകയായിരുന്നു.

19 കാരി കാമുകനു വേണ്ടി മാസങ്ങള്‍ക്കുള്ളില്‍ മോഷ്ടിച്ചത് 15 ലക്ഷം രൂപയുടെ സ്വര്‍ണം; ബന്ധുവീടുകളില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നു, കേസ് വേണ്ടെന്നും സ്വര്‍ണം കിട്ടിയാല്‍ മതിയെന്നും ബന്ധുക്കള്‍

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസ് വേണ്ടെന്നും സ്വര്‍ണം കിട്ടിയാല്‍ മതിയെന്നും പറഞ്ഞ് പിന്മാറുകയായിരുന്നു. അതേസമയം പ്രജിനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് ബേക്കലില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ബേക്കല്‍ എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മംഗളൂരുവിലെ ഫാസ്റ്റ്ഫുഡ് ഹോട്ടലില്‍ ജീവനക്കാരനായ കിരണുമായാണ് (23) പ്രജിന പ്രണയത്തിലുള്ളത്. കവര്‍ച്ചയ്ക്ക് പ്രേരണ നല്‍കിയതിന് കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കിരണിനെതിരെ മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതേസമയം സുനിലിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച 19.5 പവന്‍ സ്വര്‍ണത്തില്‍ 14.5 പവന്‍ സ്വര്‍ണം നഗരത്തിലെ ഒരു സ്വര്‍ണ കടയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, news, Robbery, gold, case, Trending, arrested 19 year old robbed more gold ornaments   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL