Join Whatsapp Group. Join now!
Aster MIMS 10/10/2023

നൊമ്പരമായി അല്‍ഹാന്‍ നെഹ നീന്‍; മരണം ബന്ധുവിന്റെ കണ്‍മുന്നില്‍

ആരിക്കാടി കടവത്ത് ഗേറ്റിന് സമീപം ദേശീയപാതയില്‍ അമിത വേഗതയിലെത്തിയ കര്‍ണാടക ആര്‍ ടി സി ബസിടിച്ച് മരിച്ച എട്ടു വയസുകാരി അല്‍ഹാന്‍ നെഹ നീന്റെ മരണം നാടിനെ Kumbala, Kerala, news, Death, Accident, Death, Arikady, madrasa, Children, Student, Alhan Neha neen no more
കുമ്പള: (www.kasaragodvartha.com 24.02.2020) ആരിക്കാടി കടവത്ത് ഗേറ്റിന് സമീപം ദേശീയപാതയില്‍ അമിത വേഗതയിലെത്തിയ കര്‍ണാടക ആര്‍ ടി സി ബസിടിച്ച് മരിച്ച എട്ടു വയസുകാരി അല്‍ഹാന്‍ നെഹ നീന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അല്‍ഹാന്‍. റോഡ് മുറിച്ചുകടക്കുന്നതിനായി ബസ് സ്‌റ്റോപ്പിനരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അമിത വേഗതയിലെത്തിയ കെ എസ് ആര്‍ ടി സി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്തു വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. ബന്ധുവിന്റെ കണ്‍മുന്നില്‍ വെച്ചാണ് ബസിടിച്ചത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. പിതാവ് പി എ യൂസുഫ് അമീര്‍ ഖത്തറിലാണ്. മാതാവ്: ഹസീന. സഹോദരങ്ങള്‍: മനാല്‍ സൈനബ്, ഷാഹില്‍, ഷസൈന്‍. മൃതദേഹം ആരിക്കാടി മൂപ്പന്‍സ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kumbala, Kerala, news, Death, Accident, Death, Arikady, madrasa, Children, Student, Alhan Neha neen no more  < !- START disable copy paste -->