city-gold-ad-for-blogger
Aster MIMS 10/10/2023

കാമുകിക്ക് പിന്നാലെ മോഷണക്കേസില്‍ കാമുകനും അറസ്റ്റില്‍; പ്രതിയെ റിമാന്‍ഡ് ചെയ്തു

കാസര്‍കോട്: (www.kasaragodvartha.com 22.02.2020) അടുക്കത്ത് ബയലില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് 19കാരിയായ പ്രജിനയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ യുവതിയെ കവര്‍ച്ചയ്ക്കായി പ്രേരിപ്പിച്ച കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു പറങ്കിപ്പേട്ട സ്വദേശിയും കുമ്പളയില്‍ താമസക്കാരനുമായ കിരണിനെ(23) ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മംഗളൂരു കോളജില്‍ വിദ്യാര്‍ത്ഥിനിയാണ് യുവതി. മംഗളൂരു ഫാസ്റ്റ്ഫുഡ് കടയിലെ ജീവനക്കാരനാണ് കിരണ്‍. ഫാസ്റ്റ്ഫുഡ് കടയില്‍ വച്ചാണ് യുവതിയുമായി പരിചയപ്പെട്ട് പ്രണയത്തിലായത്. കാമുകനാണ് ഓരോ തവണയും കാമുകിയെ കവര്‍ച്ചയ്ക്കായി പ്രേരിപ്പിച്ചു വന്നത്. ആഢംബരജീവിതം നയിക്കാനാണ് കവര്‍ച്ച നടത്തിയത്. അടുക്കത്ത്ബയലിലെ സുനിലിന്റെ വീട്ടില്‍ നിന്ന് 19.5 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.

കാമുകിക്ക് പിന്നാലെ മോഷണക്കേസില്‍ കാമുകനും അറസ്റ്റില്‍; പ്രതിയെ റിമാന്‍ഡ് ചെയ്തു

ഇതില്‍ 14.5 പവന്‍ സ്വര്‍ണം കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതി റിമാന്‍ഡിലാണ്. ഉദുമയിലെ മൂന്ന് ബന്ധു വീടുകളില്‍ കൂടി യുവതി കവര്‍ച്ച നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ബേക്കല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Keywords: Kasaragod, Kerala, news, arrest, Robbery, Trending, accused, Love, Remand, Police, 23 year old man arrested for robbery case   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL