city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടികൂടി, ഒരാള്‍ ഓടിരക്ഷപ്പെട്ടു

മഞ്ചേശ്വരം: (www.kasargodvartha.com 12.02.2020) മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കഞ്ചാവ് കടത്ത്. 22 കിലോ കഞ്ചാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് കെ എ 19 എഫ് 3435 നമ്പര്‍ കര്‍ണാടക ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടികൂടി, ഒരാള്‍ ഓടിരക്ഷപ്പെട്ടു

11 പാക്കറ്റുകളിലായി രണ്ട് ബാഗുകളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. പരിശോധനക്കിടെ ബസില്‍ നിന്നും ഒരാള്‍ ഇറങ്ങിയോടുകയായിരുന്നു. അബ്ദുല്‍ സക്കീര്‍ എന്നയാളാണ് ഓടിരക്ഷപ്പെട്ടതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍ വി ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജനാര്‍ദനന്‍ കെ എ, നിധീഷ് വൈക്കത്ത് എന്നിവര്‍ പങ്കെടുത്തു.
മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടികൂടി, ഒരാള്‍ ഓടിരക്ഷപ്പെട്ടു

Keywords:  Kasaragod, Kerala, news, Manjeshwaram, Bus, Ganja, Ganja seized, Excise, 22 Kg Ganja seized from bus in Excise Check post
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL