ഫോണില്‍ സംസാരിച്ച് കാറോട്ടം; ചോദ്യം ചെയ്ത പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് 2 പേര് അറസ്റ്റില്‍
Feb 26, 2020, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2020) ഫോണില്‍ സംസാരിച്ച് കാറോടിച്ചത് ചോദ്യം ചെയ്ത പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മനാട് കൊമ്പനടുക്കത്തെ സുബൈര്‍ (37), പാണലത്തെ മുഹമ്മദ് റമീസ് (27) എന്നിവരെയാണ് എസ്ഐ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് സംഭവം. ആശുപത്രിയില്‍ കഴിയുന്ന ഒരു കുട്ടിയെ ഡിസ്ചാര്ഡ് ചെയ്ത് കൊണ്ടുപോകാന്‍ എത്തിയതായിരുന്നു കാര്‍ ഡ്രൈവര്‍. ഫോണില്‍ സംസാരിച്ചു കൊണ്ട് ആശുപത്രിക്ക് പുറത്ത് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിനിടെയായിരുന്നു പൊലീസുകാരനായ ടി വിനോദ് കുമാര്‍ സംഭവം കാണുകയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നത് നിയമലംഘനമാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുകയുമായിരുന്നു.
പൊലീസുകാരനും ടാക്സി ഡ്രൈവറും സംസാരിക്കുന്നതിനിടെ ജനറല്‍ ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനായ സുബൈര്‍ രംഗത്തുവരുകയും പൊലീസുകാരനോട് ഇത് ഹൈവെയൊന്നുമല്ലല്ലോ, ഫോണില്‍ സംസാരിച്ചാല്‍ എന്താ കുഴപ്പമെന്ന് ചോദിച്ച് തട്ടിക്കയറുകയും ചെയ്തു. പൊലീസ് യൂണിഫോം അഴിച്ചുവച്ചാല്‍ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തി. പ്രശ്നം രൂക്ഷമായതോടെ എസ്ഐ നളിനാക്ഷന് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, news, Police, Top-Headlines, arrest, 2 arrested for violating rules
< !- START disable copy paste -->