Join Whatsapp Group. Join now!
Aster MIMS 10/10/2023

എലി കയറിയതിനെ തുടര്‍ന്ന് 11 കെ വി ഇന്‍കമര്‍ പാനല്‍ കത്തിനശിച്ചു; കാസര്‍കോട്ട് വൈദ്യുതി വിതരണം മുടങ്ങി

എലി കയറിയതിനെ തുടര്‍ന്ന് 11 കെ വി ഇന്‍കമര്‍ പാനല്‍ കത്തിനശിച്ചതോടെ കാസര്‍കോട്ട് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. വിദ്യാനഗറിലെ Kasaragod, Kerala, news, fire, 11 KV Incomer panel burned; Power supply disrupted
കാസര്‍കോട്: (www.kasargodvartha.com 18.02.2020) എലി കയറിയതിനെ തുടര്‍ന്ന് 11 കെ വി ഇന്‍കമര്‍ പാനല്‍ കത്തിനശിച്ചതോടെ കാസര്‍കോട്ട് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. വിദ്യാനഗറിലെ ഇന്‍കമര്‍ പാനലികത്തെ ഫസ്റ്റ് ബാറിലൂടെ എലി സഞ്ചരിച്ചതിനെ തുടര്‍ന്നുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് കത്തിനശിക്കാന്‍ കാരണമായത്. ഇതോടെ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണി മുതല്‍ രാവിലെ ഒമ്പത് മണി വരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങി.

അധികൃതരെത്തി കാസര്‍കോട് ടൗണ്‍, ബദിയടുക്ക, അനന്തപുരം എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് ബാക്ക് ഫീഡ് ചെയ്താണ് പലയിടത്തും വൈദ്യുതി വിതരണം നടത്തിയത്. വിദ്യാനഗര്‍, ചെര്‍ക്കള, കോപ്പ, പടുവടുക്ക തുടങ്ങിയ പ്രദേശങ്ങളില്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി വിതരണം മുടങ്ങി. കെ എസ് ഇ ബി അധികൃതരെത്തി ട്രാന്‍സ്ഫോര്‍മറിനകം വൃത്തിയാക്കി അറ്റകുറ്റപ്പണികള്‍ നടത്തി ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ്ചെയ്ത് പ്രവര്‍ത്തനസജ്ഞമാക്കിയെങ്കിലും വൈദ്യുതി വിതരണം സാധ്യമായില്ല. ഇതോടെ കുടുതല്‍ പരിശോധനയ്ക്കായി കണ്ണൂരില്‍ നിന്നുള്ള സംഘത്തെ എത്തിച്ചു. തകരാര്‍ പരിഹരിച്ച് ചൊവ്വാഴ്ച ഉച്ചയോടെ വൈദ്യുതിവിതരണം പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.



Keywords: Kasaragod, Kerala, news, fire, 11 KV Incomer panel burned; Power supply disrupted
  < !- START disable copy paste -->