സുലൈമാനി കൊല്ലപ്പെട്ട ദിവസം തന്നെ മറ്റൊരു ഉന്നത ഇറാനിയന്‍ നേതാവിനെയും ലക്ഷ്യമിട്ടിരുന്നു, എന്നാല്‍ പരാജയപ്പെട്ടു; വെളിപ്പെടുത്തലുമായി യുഎസ്

സുലൈമാനി കൊല്ലപ്പെട്ട ദിവസം തന്നെ മറ്റൊരു ഉന്നത ഇറാനിയന്‍ നേതാവിനെയും ലക്ഷ്യമിട്ടിരുന്നു, എന്നാല്‍ പരാജയപ്പെട്ടു; വെളിപ്പെടുത്തലുമായി യുഎസ്

വാഷിങ്ടണ്‍: (www.kasargodvartha.com 11.01.2020) ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട ദിവസം തന്നെ മറ്റൊരു ഉന്നത ഇറാനിയന്‍ നേതാവിനെയും ലക്ഷ്യമിട്ടിരുന്നതായും എന്നാല്‍ അത് പരാജയപ്പെട്ടതായും യുഎസിന്റെ വെളിപ്പെടുത്തല്‍. യുഎസ് വൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ ഉന്നത കമാന്‍ഡറായ അബ്ദുള്‍ റെസ ഷഹ്‌ലായിയെയാണ് യുഎസ് സൈന്യം കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.

സുലൈമാനിയെ കൊലപ്പെടുത്തിയ ദിവസം തന്നെ യമനില്‍ വച്ചാണ് ഷെഹ്‌ലായിയെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആ സൈനിക നടപടി പരാജയപ്പെടുകയായിരുന്നു. ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിലാണ് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ചാരത്തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയും റാഖ് ഷിയാ സേനാ കമാന്‍ഡര്‍ അബു അല്‍ മുഹന്ദിസും ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.

News, World, Iran-US-Clash, Killed, Trending, US tried to take out another Iranian leader, but failed

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനിക്കെതിരായ ആക്രമണമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: News, World, Iran-US-Clash, Killed, Trending, US tried to take out another Iranian leader, but failed