Join Whatsapp Group. Join now!
Aster MIMS 10/10/2023

ആര്‍ എസ് എസിനെ സന്തോഷിപ്പിക്കാനാണ് ലോംഗ് മാര്‍ച്ചിന്റെ ബോര്‍ഡ് കാഞ്ഞങ്ങാട്ടു നിന്നും നഗരസഭ ചെയര്‍മാന്‍ രമേശന്‍ എടുത്തുമാറ്റിയതെന്ന് ഉണ്ണിത്താന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ലോംഗ് മാര്‍ച്ചിന്റെ പ്രചരണ ബോര്‍ഡ് കാഞ്ഞങ്ങാട്ടു നിന്നും നഗരസഭ ചെയര്‍മാന്‍ Kasaragod, Kerala, news, Top-Headlines, Kanhangad, RSS, Unnithan against Kanhangad municipal chairman Rameshan
കാസര്‍കോട്: (www.kasargodvartha.com 20.01.2020) പൗരത്വ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ലോംഗ് മാര്‍ച്ചിന്റെ പ്രചരണ ബോര്‍ഡ് കാഞ്ഞങ്ങാട്ടു നിന്നും നഗരസഭ ചെയര്‍മാന്‍ രമേശന്‍ എടുത്തുമാറ്റിയത് ആര്‍ എസ് എസിനെ സന്തോഷിപ്പിക്കാനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോംഗ് മാര്‍ച്ചുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയില്‍ സ്ഥാപിച്ചിരുന്ന 80 ഓളം തുണികൊണ്ടുള്ള ബോര്‍ഡുകളാണ് നഗരസഭാ ചെയര്‍മാന്‍ രമേശന്റെ നിര്‍ദേശപ്രകാരം നീക്കം ചെയ്തത്. നഗരസഭാ ചെയര്‍മാന്റെ ശരീരം പൗരത്യ ബില്ലിനോടൊപ്പവും മനസ് നരേന്ദ്ര മോദിക്കൊപ്പവുമാണെന്നതിന്റെ തെളിവാണിത്. നരേന്ദ്ര മോദിക്കെതിരെ സമരം ചെയ്യുന്ന തനിക്കുണ്ടായ മാനഹാനിക്ക് ചെയര്‍മാനാണ് ഉത്തരവാദി. പ്ലാസ്റ്റിക് ഫ്‌ളക്‌സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തുണികൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇത്രയേറെ അസഹിഷ്ണുത ചെയര്‍മാന്‍ പ്രകടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും ഉണ്ണിത്താന്‍ എം പി പറഞ്ഞു.

ബോര്‍ഡ് എടുത്തുമാറ്റിയതിന്റെ ഉത്തരവാദിത്വം സബ്കലക്ടറുടെ തലയില്‍ കെട്ടിവെക്കാനുള്ള ചെയര്‍മാന്റെ നീക്കം ബാലിശവും പ്രതിഷേധാര്‍ഹമാണെന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, RSS, Unnithan against Kanhangad municipal chairman Rameshan
  < !- START disable copy paste -->